Oppo Find X9 Ultra India launch
സ്മാർട്ട്ഫോൺ ലോകത്തെ ക്യാമറ വിപ്ലവത്തിന് പുതിയൊരു മുഖം നൽകാൻ ഓപ്പോയുടെ പോരാളി വരുന്നു! സാംസങ്ങിനെയും വിവോയെയും തോൽപ്പിക്കാനായി, 200MP ക്യാമറയുമായി Oppo Find X9 Ultra ഇന്ത്യയിലേക്ക് എത്തുന്നു. 1TB സ്റ്റോറേജ് കരുത്തും സ്നാപ്ഡ്രാഗൺ മികവുമായാണ് ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ പുറത്തിറക്കുക. ഈ ഫ്ലാഗ്ഷിപ്പ് ശക്തിമാനാണെന്ന് പറയുന്നതിന് പകരം മികച്ച ഫോട്ടോകൾ എടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിനായി പ്രശസ്ത ക്യാമറ കമ്പനിയായ ഹാസൽബ്ലാഡുമായി ഓപ്പോ കൈകോർക്കുന്നു. വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ എന്ന പോരാളിയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിശേഷങ്ങളും വിശദമായി അറിയാം.
ഈ ഓപ്പോ ഫോണിൽ 6.82 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 144Hz റിഫ്രഷ് റേറ്റ്, സുഗമമായ സ്ക്രോളിംഗും ഓപ്പോ സ്മാർട്ട് ഫോണിനുണ്ട്. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഇതിൽ നൽകുമെന്നാണ് സൂചന.
ഇത്തവണത്തെ ഫ്ലാഗ്ഷിപ്പിന്റെ ഹൈലൈറ്റ് ക്യാമറ യൂണിറ്റ് തന്നെയായിരിക്കും. ഹാസൽബ്ലാഡ് ക്യാമറ സപ്പോർട്ട് ചെയ്യുന്ന, 200MP പ്രൈമറി സെൻസർ ഇതിലുണ്ട്. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഒപ്പം പിൻവശത്ത് നൽകുന്നു. ശരിക്കും സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പിന് എതിരാളിയാകും ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ എന്ന് പ്രതീക്ഷിക്കുന്നു. ഫോണിന് മുൻവശത്ത് മികച്ച സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ലെൻസ് നൽകുമെന്നാണ് വിവരം.
Also Read: വെക്കേഷന് വീട്ടിൽ ഹോം തിയേറ്റർ! 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്
കരുത്തിന് ഫൈൻഡ് എക്സ്9 അൾട്രായിൽ 7,050mAh ബാറ്ററിയുണ്ടാകും. ഇത് 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുമെന്നാണ് സൂചന.
ഓപ്പോ ഫൈൻഡ് X9 അൾട്രാ സ്മാർട്ട് ഫോണിന് 1,25,000 രൂപ മുതൽ 1,60,000 രൂപ വരെ വിലയുണ്ടാകുമെന്നാണ് സൂചന. ശരിക്കും സാംസങ് ഗാലക്സി എസ്25 അൾട്രായുടെ അതേ റേഞ്ചിലാണ് ഈ ഫ്ലാഗ്ഷിപ്പും അവതരിപ്പിക്കുകയെന്ന് ഊഹിക്കാം.
ഓപ്പോയുടെ കരുത്തന്റെ ലോഞ്ചിനെ കുറിച്ചുളള വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നു. ഏപ്രിലിൽ ഇതിനകം സ്മാർട്ട് ഫോൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. എന്നാൽ ഇന്ത്യയിലെ ലോഞ്ചിനായി ഇനിയും കാത്തിരിക്കണം. 2026 മെയ് മാസത്തിൽ ഇന്ത്യയിൽ ഫൈൻഡ് X9 അൾട്രാ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇനിയും അറിയിച്ചിട്ടില്ല.