വിവോയുടെ Zeiss ലെൻസിനെ വീഴ്ത്താൻ Hasselblad മാസ്റ്റർ ക്യാമറയുമായി OPPO Find X9 Ultra!
സ്മാർട്ട്ഫോൺ ക്യാമറയിലാണ് സാംസങ്ങും വിവോയും ഓപ്പോയും ഇത്തവണ പൊരുതുന്നു. ഒപ്പം പവർഫുൾ ബാറ്ററിയിലൂടെയും വിപണിയിലെ ആധിപത്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആൻഡ്രോയിഡ് ഫോണുകൾ. ഇനിയിതാ Hasselblad Master 200MP ക്യാമറയുമായി OPPO Find X9 Ultra ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. സീസ് ട്യൂൺഡ് ലെൻസും രണ്ട് 200 മെഗാപിക്സൽ ക്യാമറയുമായി വിവോ എക്സ്300 അൾട്രാ ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങി. ക്യാമറയിലെ വിവോയുടെ കുതിപ്പിന് തടയിടാൻ ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ ഉടനെത്തുന്നു. ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി പുറത്തുവിട്ടു. ഫോണിന്റെ ഫീച്ചറുകളും ക്യാമറ സവിശേഷതകളും ഏകദേശ വിലയും അറിയാം.
SurveyOPPO Find X9 Ultra Camera
200MP പ്രൈമറി ക്യാമറ, 200MP 3x ടെലിഫോട്ടോ ക്യാമറ, 50MP 10x ഒപ്റ്റിക്കൽ ടെലിഫോട്ടോ ക്യാമറയും ചേർന്ന ഫോണാണിത്. ഇതിൽ
LUMO ഇമേജ് എഞ്ചിനോടുകൂടിയ പുതിയ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിന് 8K 30fps, 4K 120fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കുന്നു.
ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ റെക്കോർഡിംഗിനുമായി 50MP ലെൻസും നൽകിയേക്കും.
Also Read: Motorola Razr Fold: 6000 mAh കരുത്തും, 50MP ട്രിപ്പിൾ ക്യാമറയുമായി ഒരു മടക്ക് ഫോൺ!
ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഓപ്പോ ഫൈൻഡ് X9 അൾട്രയിൽ 6.82 ഇഞ്ച് ക്വാഡ് HD+ AMOLED ഡിസ്‌പ്ലേയാണ് കൊടുക്കുന്നത്. ഇതിന് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രായിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാകും കൊടുക്കുന്നത്. ഇത് 12GB/16GB LPDDR5X റാം, 512GB/1TB സ്റ്റോറേജ് UFS 4.1 മായി ജോഡിയാക്കുന്നു.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് 100W സൂപ്പർവൂക്ക് വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W എയർവൂക്ക് ഫാസ്റ്റ് വയർലെസ് ചാർജിംഗ് പിന്തുണച്ചേക്കും. ഇതിന് കരുത്തനായ 7,050mAh ബാറ്ററി കൊടുത്തേക്കുമെന്നാണ് സൂചന.
ഫോണിന്റെ ഡിസ്‌പ്ലേയിൽ കോർണിംഗിന്റെ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഷീൽഡ് കൊടുത്തേക്കും. ഇതിൽ അണ്ടർസ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറാകുമുള്ളത്. ടൈപ്പ്-സി യുഎസ്ബി 3.2 പോർട്ട് ചാർജിങ് പിന്തുണയും ഫോണിനുണ്ടാകും. വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, ഡ്യുവൽ സിം സ്ലോട്ടുകളോടെയാകും ഫോൺ അവതരിപ്പിക്കുക.
OPPO Find X9 Ultra Launch
ഇന്ത്യയിൽ ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രായുടെ ലോഞ്ച് തീയതി പുറത്തുവിട്ടു. ഏപ്രിൽ 21 നാണ് സ്മാർട്ട് ഫോണിന്റെ ലോഞ്ച്. ഇതിനൊപ്പം ഒരു കുറഞ്ഞ മോഡൽ കൂടി അവതരിപ്പിക്കുന്നുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 9000 series SoC പ്രോസസറിൽ ഓപ്പോ Find X9s ഫോണും അൾട്രായുടെ ഒപ്പം ലോഞ്ച് ചെയ്യുന്നുണ്ട്.
ഫോണിന്റെ തീയതിയെ കുറിച്ച് വിവരങ്ങളില്ല. എന്നാൽ ഫൈൻഡ് എക്സ്9 അൾട്രായ്ക്ക് ചൈനയിൽ 103,000 രൂപയാണ് വിലയായത്. ഏകദേശം 85000 രൂപ റേഞ്ചിലാകും ഓപ്പോ ഫൈൻഡ് X9s പുറത്തിറങ്ങുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile