Oppo Find N3 Flip Launch: 80,000 രൂപയിൽ 44W ഫാസ്റ്റ് ചാർജിങ് Oppo ഫ്ലിപ് ഫോൺ

Updated on 12-Oct-2023
HIGHLIGHTS

Oppo ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഇന്ന് വിപണിയിൽ എത്തും

44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4300mAh ബാറ്ററിയാണ്‌ ഫോണിനുള്ളത്

മൂൺലൈറ്റ്, റോസ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും

Oppo ഫൈൻഡ് N3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. Oppo ഫൈൻഡ് N3 ഫ്ലിപ്പ് മൂൺലൈറ്റ്, റോസ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ ഫോൾഡബിൾ ഫോൺ വരുന്നത്.

Oppo ഫൈൻഡ് എൻ3 ഫ്ലിപ്പ് ലോഞ്ച് ഇവന്റ്

ഓപ്പോ ഫൈൻഡ് N3 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഇന്ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. ഓപ്പോയുടെ യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഈ ഇവന്റ് ലൈവായി സ്ട്രീം ചെയ്യും.

Oppo ഫൈൻഡ് എൻ3 ഫ്ലിപ്പ് വില

ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ 12GB റാം, 256GB സ്റ്റോറേജ് വേരിയന്റിലും 12GB റാം, 512GB സ്റ്റോറേജ് വേരിയന്റിലും ലഭ്യമാകും. 80,000 രൂപ മുതലായിരിക്കും ഈ ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ വില. ഓപ്പോ ഫൈൻഡ് N3 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ പ്രീ ഓർഡറുകൾ ഇന്ന് രാത്രി തന്നെ ആരംഭിക്കും. സ്മാർട്ട്ഫോൺ ഈ വർഷം ആദ്യം ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു.

Oppo Find N3 Flip വിപണിയിലേക്ക്‌

Oppo ഫൈൻഡ് എൻ3 ഫ്ലിപ്പ് ഡിസ്‌പ്ലേയും പ്രോസസറും

ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ LPDDR5X റാമായിരിക്കും ഉണ്ടാവുക. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 9200 ചിപ്‌സെറ്റായിരിക്കും. 6.8 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്പ്ലെയാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോണിലുള്ളത്. ഈ പ്രൈമറി ഡിസ്പ്ലെയ്ക്ക് 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കൂ: BSNL 247 PLAN: 50GB ഡാറ്റ, 247 രൂപയ്ക്ക്! അൺലിമിറ്റഡ് ഓഫറുകൾ കൂടി ചേരുന്ന BSNL പ്ലാൻ

Oppo ഫൈൻഡ് എൻ3 ഫ്ലിപ്പ് ബാറ്ററി

44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4300mAh ബാറ്ററിയായിരിക്കും ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക.

Oppo ഫൈൻഡ് എൻ3 ഫ്ലിപ്പ് ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടായിരിക്കും ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ വരുന്നത്. ഇതിൽ ഒഐഎസ് സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും 32MP ടെലിഫോട്ടോ സെൻസറും ഉണ്ടായിരിക്കും.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയാണ് ഓപ്പോ പുതിയ മടക്കാവുന്ന സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ബോക്‌സിലായിരിക്കും ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് പ്രവർത്തിക്കുന്നത്.

Connect On :