Oppo A58 4G Launched: 5000mAh ബാറ്ററിയുമായി Oppo A58 4G ഇന്ത്യയിലെത്തി

Oppo A58 4G Launched: 5000mAh ബാറ്ററിയുമായി Oppo A58 4G ഇന്ത്യയിലെത്തി
HIGHLIGHTS

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണ് Oppo A58 4G

രണ്ട് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വരുന്നത്

ഓപ്പോ എ58 4ജി സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്

Oppo A58 4G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4G നെറ്റ്വർക്ക് മാത്രം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണാണ് ഇത്. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണ് Oppo A58 4G. ആകർഷകമായ ഡിസൈനാണ് ഓപ്പോ എ58 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

Oppo A58 4G ഡിസ്‌പ്ലേയും പ്രോസസറും 

6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ എൽസിഡി സ്‌ക്രീനാണുള്ളത്. 90Hz റിഫ്രഷ് റേറ്റും ഫോണിലുണ്ട്. ഈ 1080p ഡിസ്‌പ്ലേ 100% sRGB / DCI-P3 കളർ ഗാമറ്റ് സപ്പോർട്ടും 680 നിറ്റ്സ് പീക്ക് ബ്രൈറ്റനസുമായിട്ടാണ് വരുന്നത്. എആർഎം മാലി-G52 2EEMC2 ജിപിയുവുള്ള ഫോണിൽ 128 ജിബി eMMC 5.1 സ്റ്റോറേജ്, 6 ജിബി LPDDR4X റാം എന്നിവയുണ്ട്. ഒക്ടാ-കോർ 12nm മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയുടെ കരുത്തിലാണ് ഓപ്പോ എ58 4ജി പ്രവർത്തിക്കുന്നത്.

Oppo A58 4G ക്യാമറകൾ 

രണ്ട് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി ഫ്രണ്ട് ക്യാമറയും ഓപ്പോ എ58 4ജി സ്മാർട്ട്ഫോണിലുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് ഈ ഫോൺ വരുന്നത്.

Oppo A58 4G ബാറ്ററിയും ചാർജിങ് സപ്പോർട്ടും

ഓപ്പോ എ58 4ജി സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 33W സൂപ്പർവൂക്ക് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് കളർ ഒഎസ് 13.1ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.

Oppo A58 4G വിലയും ലഭ്യതയും 

ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ ഒരു വേരിയന്റിൽ മാത്രമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 14,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലൂടെയും ഓപ്പോയുടെ വെബ്സൈറ്റിലൂടെയും ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ബാങ്ക് ഓഫറുകളും ലഭിക്കും. 1,500 രൂപ കിഴിവാണ് ബാങ്ക് ഓഫറിലൂടെ ലഭിക്കുന്നത്. ഇതോടെ ഫോണിന്റെ വില 13,499 രൂപയാണ് വില.

Oppo A58 4G കളർ വേരിയന്റുകൾ 

ഗ്ലോവിംഗ് ബ്ലാക്ക്, ഡാസ്‌ലിംഗ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.

Nisana Nazeer
 
Digit.in
Logo
Digit.in
Logo