അതിശയ വിലയിൽ ഒപ്പോ F19 Pro+ 5G ഫോണുകൾ പുറത്തിറക്കി

അതിശയ വിലയിൽ ഒപ്പോ F19 Pro+ 5G ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

ഒപ്പോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഒപ്പോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ OPPO F19 Pro എന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ OPPO F19 Pro+ 5G ഫോണുകളുടെ വിപണിയിലെ വില വരുന്നത് 25,990 രൂപയും കൂടാതെ  OPPO F19 Pro എന്ന ഫോണുകളുടെ വിപണിയിലെ വില വരുന്നത് 21,490 രൂപയും ആണ് .മാർച്ച് 17 നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതായിരിക്കും .

OPPO F19 Pro+ 5G-സ്മാർട്ട് ഫോണുകൾ 

6.43 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400×108 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ തന്നെയാണ് OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Mediatek Dimensity 800U 5G ലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഡ്യൂവൽ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4310 mAh ന്റെ (50W flash charging technology )ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ OPPO F19 Pro+ 5G ഫോണുകളുടെ വിപണിയിലെ വില വരുന്നത് 25,990 രൂപയും കൂടാതെ  OPPO F19 Pro എന്ന ഫോണുകളുടെ വിപണിയിലെ വില വരുന്നത് 21,490 രൂപയും ആണ് .മാർച്ച് 17 നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതായിരിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo