ഒപ്പോയുടെ മറ്റൊരു വമ്പൻ ഫോൺ ഒപ്പോ F17 സീരിയസ്സ് എത്തുന്നു

HIGHLIGHTS

Oppo F17, Oppo F17 Pro എന്നി രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബറിൽ പ്രതീക്ഷിക്കാം

ഒപ്പോയുടെ മറ്റൊരു വമ്പൻ ഫോൺ ഒപ്പോ F17 സീരിയസ്സ് എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇതാ ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .ഒപ്പോയുടെ  F17 കൂടാതെ ഒപ്പോയുടെ  F17 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .നല്ല സ്റ്റൈലിഷ് ഡിസൈനിലാണ് ഈ ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ഈ ഫോണുകളുടെ ഡിസൈൻ ഒരു വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ഇതാ ഇതിന്റെ വീഡിയോ ഒപ്പോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നു .

അൾട്രാ സ്ലീക്ക് ബോഡിയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഒപ്പോയുടെ f17 എന്ന സ്മാർട്ട് ഫോണുകൾ 6.44ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,000mAh ബാറ്ററി ലൈഫും കൂടാതെ 30W ഫ്ലാഷ് ചാർജ്ജ് സപ്പോർട്ടും ലഭിക്കുന്നതാണ് .

Oppo F17 എന്ന സ്മാർട്ട് ഫോണുകൾ 16 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ Oppo F17 പ്രൊ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ലഭിക്കുന്നതാണ് .

രണ്ടു സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡ് 10 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ ലഭിക്കുന്നതാണ് .സെപ്റ്റംബർ ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile