48 എംപി ക്യാമറയിൽ എത്തിയ ഒപ്പോയുടെ F11 പ്രൊ ഇപ്പോൾ 1250 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം
ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി
Surveyഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിലും കൂടാതെ ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് 48 മെഗാപിക്സലിന്റെ ക്യാമറകളിൽ ഒപ്പോ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഒപ്പോ F11 പ്രൊ മോഡലുകളാണ് .HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1250 രൂപയുടെ ക്യാഷ് ബാക്ക് ഇൻസ്റ്റന്റ് ആയി ലഭിക്കുന്നതാണ് .
ഒപ്പോയുടെ F11 Pro;6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .
അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
6ജിബിയുടെ റാംമ്മിൽ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .24990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് ഓഫറുകളിൽ പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നുണ്ട് .കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .1250 രൂപയുടെ ക്യാഷ് ബാക്ക് ആണ് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
