ഒപ്പോയുടെ പുതിയ രണ്ടു മോഡലുകൾ ദുൽക്കർ പുറത്തിറക്കി

HIGHLIGHTS

ഒപ്പോയുടെ F11 Pro കൂടാതെ F11 എന്നി സ്മാർട്ടർ ഫോണുകളാണ്

ഒപ്പോയുടെ പുതിയ രണ്ടു മോഡലുകൾ ദുൽക്കർ  പുറത്തിറക്കി

ഒപ്പോയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഒപ്പോയുടെ F11 Pro കൂടാതെ F11 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഒപ്പോ F11 പ്രൊ സ്മാർട്ട് ഫോണുകൾ ഒപ്പോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ആമസോൺ ,ഫ്ലിപ്പ്കാർട്ട് ,സ്‌നാപ്‌ഡീൽ ,Paytm മാൾ വഴി മാർച്ച് 16നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പോപ്പ്‌ അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .മറ്റു സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഒപ്പോയുടെ F11 Pro;6.5 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .

അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ  Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ്  ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

6ജിബിയുടെ റാംമ്മിൽ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ഒപ്പോയുടെ  F11 Pro വേരിയന്റുകളുടെ വിലവരുന്നത്  24,990 രൂപയും കൂടാതെ 4ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ  ഒപ്പോയുടെ  F11 സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 19,990 രൂപയുമാണ് .മാർച്ച് 16 മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം 48 മെഗാപിക്സലിന്റെ ക്യാമറയിൽ 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മോഡലുകളാണിത് .

Experienced Social Media And Content Marketing Specialist View Full Profile