വിലക്കുറച്ചിരിക്കുന്നു !! ഒപ്പോ A15 ഇപ്പോൾ 8990 രൂപയ്ക്ക് വാങ്ങിക്കാം

HIGHLIGHTS

ഒപ്പോയുടെ എ 15 എന്ന സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നാണ് ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത്

വിലക്കുറച്ചിരിക്കുന്നു !! ഒപ്പോ A15 ഇപ്പോൾ 8990 രൂപയ്ക്ക് വാങ്ങിക്കാം

ഒപ്പോയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് OPPO A15 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8990 രൂപയാണ് നിലവിൽ ഈ സ്മാർട്ട് ഫോണുകളുടെ ആമസോണിലെ വില വരുന്നത് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്കാണ് ഈ വില .

Digit.in Survey
✅ Thank you for completing the survey!

ഒപ്പോ A15 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 175  ഭാരം ആണുള്ളത് .കൂടാതെ 4230 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Helio P35 octa core  ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ സ്റ്റോറേജുകൾ എന്നിവയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ  മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ Android 10 (ColorOS 7.2 )ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ക്യാമറകളാണ് .Oppo A15  സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .13  മെഗാപിക്സൽ + 2  മെഗാപിക്സൽ + 2 മെഗാപിക്സൽ  പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഒപ്പോ A15 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile