വൺപ്ലസിന്റെ നോർഡ് 2 ഫോണുകളും വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു

Updated on 27-May-2021
HIGHLIGHTS

ഒഫീഷ്യൽ വെബ് സൈറ്റിൽ ഇതാ OnePlus Nord2 മെൻഷൻ ചെയ്തിരിക്കുന്നു

റിപ്പോർട്ടുകൾ പ്രകാരം OnePlus Nord2 സ്മാർട്ട് ഫോണുകൾ സെപ്റ്റംബറിന് മുൻപ് വിപണിയിൽ എത്തും

30000 രൂപയ്ക്ക് താഴെ വൺപ്ലസ് പുറത്തിറക്കിയിരുന്ന 5ജി സ്മാർട്ട് ഫോണുകൾ ആയിരുന്നു വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകൾ .മികച്ച വാണിജ്യമായിരുന്നു ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ വൺപ്ലസ് നോർഡ് 2 എന്ന സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നു .ഇതിന്റെ കുറച്ചു വിവരങ്ങൾ ഇപ്പോൾ ഒഫീഷ്യൽ വെബ് സൈറ്റിൽ തന്നെ വൺപ്ലസ് നൽകിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 ലാണ് എത്തുന്നത് എന്നാണ് .സെപ്റ്റംബർ 30നു മുൻപ് തന്നെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ .    

OnePlus Nord ഫോണുകൾ

 6.44 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Fluid AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 10-based OxygenOS 10.5 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  Snapdragon 765G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 48 മെഗാപിക്സൽ (Sony IMX586 primary sensor) +8 മെഗാപിക്സൽ (secondary sensor with an f/2.25 ultra-wide-angle lens ) + 2 മെഗാപിക്സൽ (macro shooter) + 5 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ സെല്ഫിയിലിലും മികച്ചു തന്നെ നിൽക്കുന്നു .32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,115mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാർജിംഗ് ഇതിനു സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 24999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 27,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .  

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :