8000mAh കരുത്തിൽ OnePlus Nord CE 6, ആരാധകർക്ക് ഇരട്ടി മധുരമായി ലൈറ്റ് വേർഷനും

8000mAh കരുത്തിൽ OnePlus Nord CE 6, ആരാധകർക്ക് ഇരട്ടി മധുരമായി ലൈറ്റ് വേർഷനും

ഗെയിമിംഗ് പ്രേമികൾക്കായി വൺപ്ലസ്സിന്റെ ജനപ്രിയ സീരീസുകളിലേക്ക് പുതിയ മോഡൽ വരുന്നു. സ്മാർട്ട്ഫോൺ വിപണിയിലെ മറ്റ് മിഡ്-റേഞ്ച് ഫോണുകളെ വിറപ്പിക്കാൻ 8000mAh ബാറ്ററിയുള്ള, OnePlus Nord CE 6 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഇതിന്റെ സ്ക്രീനിനുണ്ടാകും. മിഡ് റേഞ്ച് വിപണിയ്ക്ക് ഇരട്ടി മധുരമായി OnePlus Nord CE 6 Lite ഫോണും ഈ വാരത്തെ ലോഞ്ചിനുണ്ട്. മെയ് 7 നാണ് ഇന്ത്യയിൽ രണ്ട് സ്മാർട്ട് ഫോണുകളും അവതരിപ്പിക്കുന്നത്. ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!
OnePlus Nord CE 6

OnePlus Nord CE 6 Expected Features

വൺപ്ലസ് നോർഡ് CE 6 ഫോണിനെ കുറിച്ച് പ്രചരിക്കുന്ന ഏറ്റവും പ്രധാന ഹൈലൈറ്റുകൾ അതിന്റെ പ്രോസസറും ബാറ്ററിയുമാണ്. ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ബാറ്ററിയെ കുറിച്ച് ചില സൂചനകളുണ്ട്. 5000mAh, 6000mAh ബാറ്ററിയുമാണ് സാധാരണ ഫോണുകളിലുള്ളത്. എന്നാൽ ഈ വൺപ്ലസ് നോർഡ് സിഇ 6 ഫോണിൽ 8,000mAh ബാറ്ററി ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

1,800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള, 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയാകും ഇതിൽ കൊടുക്കുന്നത്. 144FPS ഗെയിംപ്ലേ ഇതിനുണ്ടാകും.

Also Read: ഒന്ന് ആഞ്ഞ് പിടിച്ചാൽ Electricity Bill പകുതിയാക്കാം, വീട്ടുപകരണങ്ങൾ ഇങ്ങനെ ഉപയോഗിക്കാം!

വൺപ്ലസ് നോർഡ് സിഇ 6 ഫോണിന് മുൻവശത്ത്, 32MP ഫ്രണ്ട് ക്യാമറയുമായി ജോടിയാക്കിയ ഡ്യുവൽ-ആക്സിസ് OIS സപ്പോർട്ട് ലഭിക്കുമെന്ന് പറയുന്നു. ഇതിന് 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്ന, 50MP പ്രൈമറി സെൻസറാകും കൊടുക്കുമെന്നാണ് സൂചന.

വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ലൈറ്റ് വേർഷനിൽ 7,000mAh ബാറ്ററിയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്. വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അപെക്സ് പ്രോസസറാകും കൊടുക്കുന്നത്. ഇതിന് 144Hz ഫ്ലാറ്റ് ഡിസ്‌പ്ലേയുണ്ടാകുമെന്ന് സൂചനയുണ്ട്.

50MP പ്രൈമറി സെൻസറും 32MP സെൽഫി ഷൂട്ടറും ഇതിൽ കൊടുത്തേക്കും.

OnePlus Nord CE 6, നോർഡ് സിഇ 6 ലൈറ്റ് വില എത്രയാകും?

ഈ വൺപ്ലസ് നോർഡ് സിഇ 6 ഫോണിന് ഏകദേശം 30,000 രൂപ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് മോഡലിന് ഇന്ത്യയിൽ 25,000 രൂപയിൽ താഴെ വിലയാകുമെന്നും പറയുന്നു. കൃത്യമായ വിലയും സവിശേഷതകളും മെയ് 7 ലോഞ്ചിന് ശേഷം അറിയാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile