20000 രൂപയ്ക്ക് താഴെ New OnePlus 5G, ജൂൺ 18-ന് വിപണിയിലേക്കോ!

HIGHLIGHTS

OnePlus Nord CE 4 Lite ജൂൺ 18-നെത്തും

പുതിയ OnePlus 5G ഉൾപ്പെടുത്തുന്ന പ്രോസസർ Qualcomm Snapdragon ആയിരിക്കും

ഇത് 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്തേക്കും

20000 രൂപയ്ക്ക് താഴെ New OnePlus 5G, ജൂൺ 18-ന് വിപണിയിലേക്കോ!

കാത്തിരിക്കുന്ന OnePlus Nord CE 4 Lite വിപണിയിലേക്ക്. ജൂൺ 18-ന് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ആൻഡ്രോയിഡ് ഫോൺ ബ്രാൻഡാണ് വൺപ്ലസ്. പുതിയ OnePlus 5G ഉൾപ്പെടുത്തുന്ന പ്രോസസർ Qualcomm Snapdragon ആയിരിക്കും. ഫോണിന്റെ ഏകദേശ ബജറ്റും സ്പെസിഫിക്കേഷനും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

OnePlus Nord CE 4 Lite സ്പെസിഫിക്കേഷൻ

ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ചില റിപ്പോർട്ടുകളും മറ്റും അടിസ്ഥാനമാക്കിയുള്ളവ ഇവിടെ വിവരിക്കുന്നു. ഈ OnePlus ഫോണിന് 6.67-ഇഞ്ച് വലിപ്പമുള്ള സ്ക്രീനായിരിക്കും ഉള്ളത്. ഇത് ഫുൾ HD+ AMOLED ഡിസ്പ്ലേയുള്ള ഫോണാണ്.

1200nits വരെ പീക്ക് ബ്രൈറ്റ്നെസ് ഫോണിനുണ്ടാകും. 120Hz റീഫ്രെഷ് റേറ്റും സ്ക്രീനിൽ ലഭ്യമായിരിക്കും. വൺപ്ലസ് ഈ 5G ഫോണിൽ ഫ്ലാറ്റ് ഡിസ്പ്ലേയാണ് നൽകുക എന്നാണ് സൂചന.

OnePlus Nord CE 4 Lite സ്പെസിഫിക്കേഷൻ
OnePlus Nord CE 4 Lite സ്പെസിഫിക്കേഷൻ

റിപ്പോർട്ടുകൾ പ്രകാരം ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രൊസസറായിരിക്കും ഫോണിലുള്ളത്. ചിലപ്പോൾ സ്നാപ്ഡ്രാഗൺ 6s Gen 3 SoC ഉപയോഗിച്ചേക്കും. ഇത് റീബ്രാൻഡഡ് പതിപ്പാണ്.

ഫോണിൽ ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ ക്യാമറ യൂണിറ്റാണ് അവതരിപ്പിക്കുക. വൺപ്ലസ് പ്രൈമറി ക്യാമറയായി അവതരിപ്പിക്കുന്നത് 50MP സെൻസറാണ്. 2MP ഡെപ്ത് സെൻസറും ഫോണിൽ ഫീച്ചർ ചെയ്തേക്കും. സെൽഫി പ്രേമികളെയും വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് നിരാശപ്പെടുത്തില്ല. കാരണം ഇതിലെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സലാണ്.

Read More: Samsung Galaxy F15 5G Airtel Edition, ഫോണും കിട്ടും ഡാറ്റയും Free!

വൺപ്ലസ് 5G ഫോണിലെ ബാറ്ററി 5500mAh ആണ്. ഇത് 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്തേക്കും.

പുതിയ OnePlus Nord ഫോണിന്റെ വില!

ഇതുവരെയും ഫോണിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 18ന് രാത്രി വൈകുന്നേരം 7 മണിക്ക് ഫോൺ ലോഞ്ച് ചെയ്തേക്കും. ഇതിന് 20,000 രൂപയിൽ താഴെയായിരിക്കും വില വരുന്നത്. ഓപ്പോ K12x-ന്റെ റീബ്രാൻഡഡ് വേർഷനായിരിക്കും ഇതെന്ന് ചില സൂചനകളുണ്ട്.

വൺപ്ലസ് നോർഡ് 4 ലോഞ്ച്

വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് കുറച്ചുകൂടി ബജറ്റ്-ഫ്രെണ്ട്ലി ഫോണാണ്. അടുത്ത മാസം നോർഡ് സീരീസിൽ മറ്റൊരു ഫോൺ കൂടി വരുന്നുണ്ട്. വൺപ്ലസ് നോർഡ് 4 അടുത്ത മാസം ജൂലൈയിൽ പ്രഖ്യാപിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo