Limited Time Deal: സ്പെഷ്യൽ കൂപ്പൺ കിഴിവിൽ OnePlus 12R ഇപ്പോൾ വാങ്ങാം
OnePlus ഇക്കൊല്ലം പുറത്തിറക്കിയ പ്രീമിയം-മിഡ് റേഞ്ച് ഫോണാണ് OnePlus 12R
2000 രൂപ കൂപ്പൺ ഡിസ്കൌണ്ടിലൂടെയാണ് വിലക്കിഴിവ് അനുവദിച്ചിരിക്കുന്നത്
ഇതൊരു ലിമിറ്റഡ് ടൈം ഓഫറാണ്
2024-ന്റെ ജനപ്രിയ ഫോൺ OnePlus 12R ഓഫറിൽ വാങ്ങാം. OnePlus ഇക്കൊല്ലം പുറത്തിറക്കിയ പ്രീമിയം-മിഡ് റേഞ്ച് ഫോണാണിത്. ഇൻസ്റ്റന്റ് ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഓഫറും ബാങ്ക് ഓഫറും ഫോണിന് നൽകുന്നു. ഇതൊരു ലിമിറ്റഡ് ടൈം ഓഫറാണ്. 2000 രൂപ കൂപ്പൺ ഡിസ്കൌണ്ടിലൂടെയാണ് വിലക്കിഴിവ് അനുവദിച്ചിരിക്കുന്നത്.
SurveyOnePlus 12R സ്പെസിഫിക്കേഷൻ
ഒരു ഫോൺ വാങ്ങുന്നതിന് മുമ്പ് അതിന്റെ പെർഫോമൻസ് പരിശോധിച്ചിരിക്കണം. ഫോട്ടോഗ്രാഫി, ബാറ്ററി, ചാർജിങ് ഫീച്ചറുകൾ എങ്ങനെയെന്ന് അറിഞ്ഞിരിക്കണം. ഡിസ്പ്ലേ, കണക്റ്റിവിറ്റി ഫീച്ചറുകളും മനസിലാക്കേണ്ടതുണ്ട്.
6.78-ഇഞ്ച് 120Hz AMOLED പാനലുള്ള ഫോണാണിത്. 4th gen LTPO ടെക്നോളജിയാണ് ഈ സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. വൺപ്ലസ് ഫോണിന്റെ സ്ക്രീനിന് 120Hz വരെ റീഫ്രെഷ് റേറ്റുണ്ട്. 4,500nits വരെ പീക്ക് ബ്രൈറ്റ്നെസ്സാണ് ഇതിലുള്ളത്. ഫോൺ മഴയിൽ നനഞ്ഞാലോ മറ്റോ അക്വാ ടച്ച് ടെക്നോളജി ഉപയോഗിക്കാം.

ഈ പ്രീമിയം ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണുള്ളത്. വളരെ ശക്തവും മികച്ച ഗെയിമിങ് പെർഫോമൻസും വൺപ്ലസ് ഫോണിൽ ലഭിക്കുന്നു.50MP Sony IMX890 പ്രൈമറി ക്യാമറയാണ് വൺപ്ലസ് ഫോണിലുള്ളത്. അൾട്രാ ക്ലിയർ ഇമേജ് ക്വാളിറ്റിയ്ക്ക് അൾട്രാ-വൈഡ് ലെൻസും നൽകിയിരിക്കുന്നു. Sony IMX355 ലെൻസാണ് ഈ സെക്കൻഡറി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്.
5G കണക്റ്റിവിറ്റിയും WiFi 7 സപ്പോർട്ടും ലഭിക്കുന്ന ഫോണാണിത്. ഫോണിന്റെ ബാറ്ററി 5,500mAh ആണ്. 100W SUPERVOOC ചാർജിങ് കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്.
OnePlus 12R ഓഫർ
ജനപ്രിയ മിഡ് റേഞ്ച് പ്രീമിയം ഫോണിന് ഇപ്പോൾ ഓഫർ നൽകുന്നത് ആമസോണാണ്. ലിമിറ്റഡ് ടൈം ഡീലായാണ് ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 39,999 രൂപയാണ് വൺപ്ലസ് 12R-ന്റെ വില. എന്നാൽ ആമസോൺ 2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് അനുവദിക്കുന്നു.
Read More: CMF By Nothing: എടാ മോനേ, CMF ഫോൺ വരുന്നെന്ന്! ഉറപ്പിച്ച് Nothing
ഇങ്ങനെ 37,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഇതുകൂടാതെ ഫോണിന് ബാങ്ക് ഓഫറിലൂടെ കൂടുതൽ കിഴിവ് നേടാം. 2000 രൂപയുടെ ബാങ്ക് കാർഡ് ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. വൺകാർഡ് ക്രെഡിറ്റ് കാർഡ്, HDFC ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്. 2,000 രൂപയുടെ അധിക കിഴിവാണ് ബാങ്ക് ഓഫറിലൂടെ ലഭിക്കുന്നത്. വൺപ്ലസ് 12ആറിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ടാപ്പ് ചെയ്യൂ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile