Amazing Offer: ബെസ്റ്റ് ഡിസ്പ്ലേയുള്ള Honor 5G ഫോൺ 3000 രൂപ വിലക്കിഴിവിൽ
മിഡ്-റേഞ്ച് ബജറ്റിലെത്തിയ സ്മാർട്ഫോണിന് ഇപ്പോൾ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു
3000 രൂപ വെട്ടിക്കുറച്ചാണ് Honor X9b വിൽക്കുന്നത്
108MP ക്യാമറയും അത്യാധുനിക ഡിസ്പ്ലേ ഫീച്ചറുമുള്ള ഫോണാണിത്
താഴെ വീണാലും പൊട്ടാത്ത സ്മാർട്ഫോൺ Honor X9b 5G ഓർമയില്ലേ? 108MP ക്യാമറയും അത്യാധുനിക ഡിസ്പ്ലേ ഫീച്ചറുമുള്ള ഫോണാണിത്. ഇപ്പോഴിതാ ഈ ഹോണർ ഫോൺ വൻ ലാഭത്തിൽ പർച്ചേസ് ചെയ്യാം.
SurveyHonor X9b 5G പുതിയ ഡീൽ
2024 ഫെബ്രുവരി 15-നാണ് Honor X9b ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കിയത്. മിഡ്-റേഞ്ച് ബജറ്റിലെത്തിയ സ്മാർട്ഫോണിന് ഇപ്പോൾ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 3000 രൂപ വെട്ടിക്കുറച്ചാണ് Honor X9b വിൽക്കുന്നത്. ഇതുകൂടാതെ ഈ 5G ഫോണിന് ബാങ്ക് ഓഫറുകളും ലഭിക്കുന്നുണ്ട്.
Honor X9b സ്പെസിഫിക്കേഷൻ
1.5K റെസല്യൂഷനുള്ള സ്ക്രീനാണ് ഹോണർ നൽകിയിരിക്കുന്നത്. ഇതിന് 120Hz റീഫ്രെഷ് റേറ്റാണ് വരുന്നത്. 1920Hz PWM ഡിമ്മിങ്, 200 nits പീക്ക് ബ്രൈറ്റ്‌നെസ്സും ഫോണിനുണ്ട്. 6.79 ഇഞ്ച് വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഹോണർ X9b-യിലുള്ളത്.

ഫോണിന്റെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 SoC ആണ്. ഇതിൽ ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ആണുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് മാത്രമല്ല ഹോണർ X9bയുടെ പ്രത്യേകത. ഇതിന്റെ പ്രൈമറി സെൻസർ 108 മെഗാപിക്സലാണെന്നതും ഫോണിനെ ആകർഷകമാക്കുന്നു. 5MPയാണ് ഫോണിന്റെ അൾട്രാവൈഡ് ലെൻസ്. 2 മെഗാപിക്സലിന്റെ മാക്രോ സെൻസറും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് 16MPയുടെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
35W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഹോണറിനെ പവർഫുൾ ആക്കാൻ 5,800mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്. 5G, ഡ്യുവൽ-ബാൻഡ് വൈഫൈ കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി സപ്പോർട്ടും ലഭിക്കും. കൂടാതെ, ജിഎൻഎസ്എസ്, ഡ്യുവൽ സിം ഫീച്ചറുള്ള ഫോണാണിത്. ഹോണറിൽ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിലയും ഓഫറും
ഇന്ത്യയിൽ ഫോൺ പുറത്തിറക്കിയത് 25,999 രൂപയ്ക്കാണ്. എന്നാൽ ഇപ്പോൾ 3000 രൂപ വിലക്കുറവിൽ സ്മാർട്ഫോൺ വാങ്ങാം. ഹോണർ X9b-യുടെ ഇപ്പോഴത്തെ വില 22,999 രൂപയാണ്. ഇതൊരു പരിമിത കാല ഓഫറാണെന്നതും ശ്രദ്ധിക്കുക. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുള്ളവർക്ക് വേറെയും ഓഫർ നേടാം. ഇങ്ങനെ 1,000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് ആമസോൺ നൽകുന്നത്. ഓഫറിനെ കുറിച്ചറിയാനും, പർച്ചേസിനും ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile