റെക്കോഡ് തകർത്ത 9000mAh ബാറ്ററി OnePlus Nord 6 ഇന്ന് മുതൽ, 3000 രൂപ ഡിസ്കൗണ്ടോടെ!
അസാമാന്യമായ ബാറ്ററി കരുത്തിൽ രണ്ട് ദിവസം മുമ്പെത്തിയ OnePlus Nord 6 ഇന്ന് മുതൽ വാങ്ങാം. സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഇതുവരെ 5000എംഎഎച്ച് പവറുള്ള ഫോണുകളാണ് കണ്ടുവന്നത്. ഇനി അതിവേഗ സ്ക്രോളിംഗ് ഉറപ്പുനൽകുന്ന 165Hz റിഫ്രഷ് റേറ്റ് സ്മാർട്ട് ഫോണാണ് ലോഞ്ച് ചെയ്യുന്നത്. 3000 രൂപയുടെ തകർപ്പൻ ഡിസ്കൗണ്ടിലാണ് വൺപ്ലസ് നോർഡ് 6 ഫോൺ ഇന്ന് മുതൽ പർച്ചേസിന് ലഭ്യമാകുക. ഈ കരുത്തൻ ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും അറിയാൻ താഴെ വായിക്കാം.
SurveyOnePlus Nord 6 Specifications
9000mAh ഭീമൻ ബാറ്ററി മാത്രമാണോ! ക്യാമറയിലും വൺപ്ലസ് ഗംഭീരമാണോ എന്ന് നിങ്ങൾക്ക് സംശയമുണ്ടാകും. ഫ്രഷ് മിന്റ്, പിച്ച് ബ്ലാക്ക്, ക്വിക്ക് സിൽവർ നിറങ്ങളിൽ ഫോൺ അവതരിപ്പിച്ചു. എങ്കിൽ ഈ പുത്തൻ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

- ഡിസ്പ്ലേ: വൺപ്ലസ് നോർഡ് 6 ഫോണിൽ 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 165Hz റിഫ്രഷ് റേറ്റ്, 3,600 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വൺപ്ലസ് നോർഡ് 6 5ജിയിൽ OIS സപ്പോർട്ടുള്ള ക്യാമറയാണുള്ളത്. ഇതിൽ 50MP സോണി LYT-600 പ്രധാന സെൻസറും, 8MP അൾട്രാവൈഡ് ലെൻസും കൊടുത്തിട്ടുണ്ട്. ഫോണിൽ 32MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
- പ്രോസസർ: 12GB വരെ LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജും ഇത് ജോടിയാക്കിയിരിക്കുന്നു. ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്. ഫോണിൽ ഒരു വലിയ കൂളിംഗ് സിസ്റ്റം കൂടി കൊടുത്തിട്ടുണ്ട്.
- സോഫ്റ്റ് വെയർ: വൺപ്ലസ് നോർഡ് 6 5ജിയിൽ ആൻഡ്രോയിഡ് 16-ൽ ഓക്സിജൻ ഒഎസ് 16 പ്രവർത്തിക്കുന്നു. ഇത് നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഉറപ്പാക്കുന്നു.
- ബാറ്ററി: ഇതിൽ വൺപ്ലസ് 9,000mAh സിലിക്കൺ കാർബൺ ബാറ്ററി നൽകിയിരിക്കുന്നു. 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്‌സ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു.
- കണക്റ്റിവിറ്റി: 5G, Wi-Fi, ബ്ലൂടൂത്ത് 6, USB Type-C കണക്റ്റിവിറ്റി സപ്പോർട്ട് ഫോണിനുണ്ട്. ഇതിൽ GPS, NavIC, Galileo തുടങ്ങിയ ഒന്നിലധികം നാവിഗേഷൻ സിസ്റ്റം സപ്പോർട്ടും കൊടുത്തിരിക്കുന്നു. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്.
- ഡ്യൂറബിലിറ്റി: IP66, IP68, IP69, IP69K റേറ്റിംഗുള്ള ഫോണാണിത്. വൺപ്ലസ് MIL-STD-810H സർട്ടിഫിക്കേഷനും കൊടുത്തിരിക്കുന്നു. ക്രിസ്റ്റർ ഗോർഡ് പ്രൊട്ടക്ഷനും ഫോണിന്റെ വീഴ്ചകളെ പ്രതിരോധിക്കാൻ നൽകിയിരിക്കുന്നു.
Also Read: Limited Offer: ഗ്ലാമർ Samsung Galaxy A35 5G ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ!
വൺപ്ലസ് നോർഡ് 6 ഇന്ത്യയിലെ വിലയും ഓഫറുകളും
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് 6 5ജി അവതരിപ്പിച്ചത്. ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ്, രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ ലഭ്യമാകുന്നു.
- 8GB+256GB: 38,999 രൂപ
- 12GB+ 256GB: 41,999 രൂപ
ലോഞ്ച് ഓഫറുകളുടെ ഭാഗമായി ഫോണിന് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 2000 രൂപ കിഴിവ് ലഭിക്കും. എന്നാൽ സ്വൈപ്പ് പേയ്‌മെന്റ് വഴി കോപ്പി വാങ്ങുന്നവർക്കാണ് ഓഫർ.
ആക്സിസ് ബാങ്ക്, HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ EMI ഇടപാടുകളിലൂടെ 3,000 രൂപ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ 36999 രൂപ മുതൽ വൺപ്ലസ് നോർഡ് 6 5ജി വാങ്ങിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile