Limited Offer: ഗ്ലാമർ Samsung Galaxy A35 5G ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ!
സാംസങ്ങിന്റെ പ്രീമിയം ലുക്കും കരുത്തുറ്റ ഫീച്ചറുകളുമുള്ള Samsung Galaxy A35 5G ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ വാങ്ങാം. 50MP മെയിൻ ക്യാമറയുൾപ്പെടുന്ന ട്രിപ്പിൾ റിയർ സെൻസറുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിനേക്കാൾ സാംസങ് ഗാലക്സി എ35 5ജി ഫോണിന് ഫ്ലിപ്കാർട്ട് വമ്പിച്ച ഇളവിൽ വാങ്ങിക്കാം. 8000 രൂപയോളം വിലക്കിഴിവും, മികച്ച ബാങ്ക് ഓഫറും, എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു.
സാംസങ് ഗാലക്സി എ35 5ജി ഇത്രയും വിലക്കുറവിൽ പരിമിതകാലത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. ഫോണിന്റെ സവിശേഷതകളും ഫ്ലിപ്കാർട്ട് ഡീലും വിശദമായി അറിയാം.
SurveySamsung Galaxy A35 5G Price Offer Flipkart
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് ഓഫർ. 33,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സാംസങ് ഫോണിന് ആമസോണിലും ഫ്ലിപ്കാർട്ടിലും ഇപ്പോൾ ഒരേ വിലയാണ്. ഗാലക്സി എ35 5ജി 26,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഓസം നേവി നിറത്തിലുള്ള സാംസങ് ഫോണിന് മാത്രമുള്ള ഓഫറാണിത്.
എന്നാൽ ഫ്ലിപ്കാർട്ടിൽ വളരെ മികച്ച ബാങ്ക് കിഴിവ് ലഭ്യമാണ്. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1350 രൂപയുടെ ഇളവ് വാങ്ങിക്കാം. ഇങ്ങനെ സാംസങ് ഗാലക്സി എ35 5ജി വെറും 25000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

25649 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് കൂടി ചേർത്താൽ, സാംസങ് എ35 5ജി 24000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ഫോണിന് 24 മാസത്തേക്ക് ഇഎംഐ ഓഫറും ലഭ്യമാണ്. 1322 രൂപ ഗഡുക്കളായി അടച്ചുകൊണ്ടുള്ള ഇഎംഐ ഡീലാണ് ഫ്ലിപ്കാർട്ട് തരുന്നത്.
സാംസങ് ഗാലക്സി എ35 5ജി സവിശേഷതകൾ
സ്റ്റൈലിഷ് ഡിസൈനിലും മികച്ച പെർഫോമൻസിലും അവതരിപ്പിച്ച ഫോണിന്റെ ഓരോ സവിശേഷതകളും പരിശോധിക്കാം.
- ഡിസ്പ്ലേ: സാംസങ് ഗാലക്സി എ35 5ജിയിൽ 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റും 1,900 nits റേറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: സാംസങ് എ സീരീസിലെ ഈ പ്രീമിയം ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് വരുന്നു. ഇതിൽ 50MP പ്രൈമറി, 8MP അൾട്രാ-വൈഡ്, 5MP മാക്രോ ക്യാമറ അടങ്ങിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണാണ് സാംസങ് ഗാലക്സി എ35 5ജി. ഇതിൽ 3 ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നു.
- ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന സാംസങ് ഫോണിലുള്ളത് കരുത്തുറ്റ 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile