പുറത്തിറങ്ങും മുൻപേ വൺപ്ലസ് 9 സീരിയസ്സുകളുടെ വില ലീക്ക് ആയി

പുറത്തിറങ്ങും മുൻപേ വൺപ്ലസ് 9 സീരിയസ്സുകളുടെ വില ലീക്ക് ആയി
HIGHLIGHTS

വൺപ്ലസ് 9 സീരിയസ്സുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

ഇന്ന് വൈകുനേരം 7.30നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു

വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9 സീരിയസ്സുകൾ .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഇന്ത്യൻ സമയം വൈകുനേരം 7.30നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നത് .എന്നാൽ പുറത്തിറക്കുന്നതിനു മുൻപ് തന്നെ ഈ സ്മാർട്ട് ഫോണുകളുടെ വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .

വൺപ്ലസ് 9 ഫോണുകളുടെ 8GB RAM + 128GB വേരിയന്റുകൾക്ക് 49999 രൂപയാണ് പറയപ്പെടുന്നത് .അതുപോലെ തന്നെ 12GB RAM + 256GB വേരിയന്റുകൾക്ക്  54,999 രൂപയും ആണ് പറയപ്പെടുന്നത് .എന്നാൽ വൺപ്ലസ് 9 പ്രൊ ഫോണുകളുടെ  8GB RAM + 128GB വേരിയന്റുകൾക്ക് 64,999 രൂപയും കൂടാതെ 12GB RAM + 256GB വേരിയന്റുകൾക്ക് 69999 രൂപയും ആണ് പറയപ്പെടുന്നത് .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്നകുറച്ചു ഫീച്ചറുകൾ ഇവിടെ നോക്കാം .

OnePlus 9 series has been showcased in new official pictures by CEO Pete Lau revealing its design, colour options and more

അതുകൂടാതെ OnePlus 9 Pro ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ വയർലെസ്സ് ചാർജിങ് .റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 50W വയർലെസ്സ് ഫാസ്റ്റ് ചാർജിങ്ങിൽ പുറത്തിറങ്ങുന്നു എന്നാണ് .ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .വൺപ്ലസ് 9 സീരിയസുകളിൽ  പ്രതീക്ഷിക്കുന്നത് അതിന്റെ  65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ സോണിയുടെ IMX789  സെൻസറുകളും ഒപ്പം 4K UHD റെക്കോർഡിങ് ഒക്കെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .വൺപ്ലസ് 9 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ  6.55 ഇഞ്ചിന്റെ ഫുൾ HD + ഡിസ്‌പ്ലേയിലായിരിക്കും പുറത്തിറങ്ങുന്നത് .   

OnePlus 9 series has been showcased in new official pictures by CEO Pete Lau revealing its design, colour options and more 

എന്നാൽ വൺപ്ലസ് 9 പ്രൊ ഫോണുകൾ 6.7 ഇഞ്ചിന്റെ QHD + സ്ക്രീൻ ഡിസ്‌പ്ലേയിലായിരിക്കും എത്തുക .ഈ രണ്ടു സ്മാർട്ട് ഫോണുകളും പഞ്ച് ഹോൾ ഡിസ്‌പ്ലേ സെൽഫി ക്യാമറകളിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ വൺപ്ലസ് 9 സീരിയസ്സുകളിൽ  ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .       

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .വൺപ്ലസ് 9 പ്രൊ ഫോണുകളിലാണ് ഇത് പ്രതീഷിക്കുന്നത് .എന്നാൽ OnePlus 9 Pro ഫോണുകൾ ക്വാഡ് ക്യാമറകളിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളിലാകും വിപണിയിൽ എത്തുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo