49999 രൂപയുടെ വൺപ്ലസ് 9 5 ജി സ്മാർട്ട് ഫോണുകൾ ഇതാ 45999 രൂപയ്ക്ക്

HIGHLIGHTS

വൺപ്ലസ് പുറത്തിറക്കിയ 9 സീരിയസ്സുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു

HDFC ക്രെഡിറ്റ് കാർഡുകൾക്ക് 3000 രൂപവരെ ക്യാഷ് ബാക്ക് ഇതിൽ ലഭിക്കുന്നു

49999 രൂപയുടെ വൺപ്ലസ് 9 5 ജി സ്മാർട്ട് ഫോണുകൾ ഇതാ 45999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വൺപ്ലസ് 9 സീരിയസ് സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3000 രൂപവരെ HDFC ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 7000 രൂപവരെ അഡിഷണൽ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ആമസോണിൽ നിന്നും ഇപ്പോൾ തന്നെ ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ONEPLUS 9 SPECIFICATIONS

OnePlus 9 specifications

 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .49,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo