വൺപ്ലസ് 9 പ്രൊ 5ജി ഫോണുകളുടെ സെയിൽ ഇതാ ആമസോണിൽ ആരംഭിച്ചു

വൺപ്ലസ് 9 പ്രൊ 5ജി ഫോണുകളുടെ സെയിൽ ഇതാ ആമസോണിൽ ആരംഭിച്ചു
HIGHLIGHTS

ആമസോണിൽ ഇതാ OnePlus 9 Pro 5G ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു

69999 രൂപ വരെയാണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത്

ഇന്ത്യൻ വിപണിയിൽ വൺപ്ലസ് പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സങ്ങളിൽ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് OnePlus 9 Pro 5G എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8GB RAM, 128GB  വേരിയന്റുകൾക്ക് 64,999 രൂപയും കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 69999 രൂപയും ആണ് വില വരുന്നത് .

ONEPLUS 9 PRO SPECIFICATIONS

6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216×1440  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

 ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ്  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ 
 പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . 

അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .64,999  രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .ഏപ്രിൽ 1 നു ആണ് ഇതിന്റെആദ്യ സെയിൽ ആരംഭിക്കുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo