വൺപ്ലസ് 7 & വൺപ്ലസ് 7 പ്രൊ ;നാളെ പുറത്തിറങ്ങുന്നു
വൺപ്ലസ്സിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ നാളെ രാത്രി 8.15 എത്തുന്നു
വൺ പ്ലസ്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .വൺ പ്ലസ് 7 കൂടാതെ വൺ പ്ലസ് 7 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് നാളെ രാത്രി 8.15 നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ വഴി ലോഞ്ച് കാണുവാൻ സാധിക്കുന്നതാണ് .വൺ പ്ലസിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പൊതുവെ നല്ല വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .
Surveyവൺ പ്ലസിന്റെ 6T എന്ന മോഡലുകൾക്ക് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് വൺ പ്ലസ് 7 സീരിസ് .വൺ പ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നു .വൺ പ്ലസ് 7 പ്രൊ മോഡലുകളാണ് ഉടൻ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംമ്മിൽ വരെ മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
6GB+128 ജിബിയുടെ മോഡലുകൾക്ക് 49,999 രൂപയും കൂടാതെ 8GB+256GB മോഡലുകൾക്ക് 52,999 രൂപയും കൂടാതെ 12GB+256 ജിബിയുടെ മോഡലുകൾക്ക് 57,999 രൂപവരെയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .കൂടാതെ വൺ പ്ലസിന്റെ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .6.67 ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .
കൂടാതെ Snapdragon 855 പ്രോസസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് എന്നാണ് സൂചനകൾ .കാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വൺ പ്ലസ് 7 സീരിയസ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
