OnePlus 13 5G പ്രൈം ഡേ സെയിലിൽ 60000 രൂപയ്ക്ക് താഴെ! 6000mAh ബാറ്ററി, 50MP Triple ക്യാമറ ഹാൻഡ്സെറ്റിന് ഓഫർ
ആമസോണിൽ OnePlus 13 5G വിലക്കിഴിവിൽ വാങ്ങാം
ഇന്ന് അർധരാത്രി 12 മണി മുതലാണ് വൺപ്ലസ് 13 5ജി പ്രൈം ഡേ സെയിൽ ആരംഭിക്കുന്നത്
ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിൽ 6,000mAh ബാറ്ററിയുണ്ട്
Prime Day Sale 2025: ആമസോണിൽ ഫെസ്റ്റിവൽ സെയിലിലൂടെ OnePlus 13 5G വിലക്കിഴിവിൽ വാങ്ങാം. ജൂലൈ 12 മുതൽ 14 വരെയുള്ള ആമസോൺ പ്രൈം ഡേ സെയിലിലാണ് ഓഫർ.
Surveyസ്മാർട്ഫോണുകൾ മുതൽ ലാപ്ടോപ്പുകളും, കിച്ചൺ അപ്ലയൻസുകളും, ഫാഷൻ, ഗാർഹികോപകരണങ്ങളും കൂടുതൽ ഇളവിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. പ്രൈം ഡേ സെയിലിൽ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണിനും ഓഫർ പ്രഖ്യാപിച്ചു. ഇതിൽ പ്രധാനപ്പെട്ട ഡിസ്കൌണ്ടാണ് വൺപ്ലസ് 13 5ജിയ്ക്കുള്ളത്.
OnePlus 13 5G ആമസോൺ ഓഫർ
വൺപ്ലസ് 13 ഇന്ത്യയിൽ 69,999 രൂപയിലാണ് ലോഞ്ച് ചെയ്തത്. എന്നാൽ ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ സ്മാർട്ഫോൺ 59,999 രൂപയ്ക്ക് ലഭിക്കുന്നു. ഇന്ന് അർധരാത്രി 12 മണി മുതലാണ് വൺപ്ലസ് 13 5ജി പ്രൈം ഡേ സെയിൽ ആരംഭിക്കുന്നത്. സ്പെഷ്യൽ ഡിസ്കൌണ്ടിൽ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് വാങ്ങാനായി ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. ആമസോൺ ലിങ്ക്, ഇതാ…

OnePlus 13 5G: സ്പെസിഫിക്കേഷൻ
6.82 ഇഞ്ച് LTPO 3K ഡിസ്പ്ലേയുള്ള ഹാൻഡ്സെറ്റാണി്ത്. വൺപ്ലസ് 13-ൽ 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണിത്. ഇതിന് 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, HDR10+ സപ്പോർട്ടും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണ് വൺപ്ലസ് 13. 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50MP ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. 50MP അൾട്രാവൈഡ് സെൻസറും വൺപ്ലസ് 13 5ജിയിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിൽ 32MP ക്യാമറയുമുണ്ട്.
ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിൽ 6,000mAh ബാറ്ററിയുണ്ട്. ഇത്രയും കരുത്തുറ്റ ബാറ്ററി 100W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കൊടുത്തിരിക്കുന്നു. 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജ് സപ്പോർട്ടും വൺപ്ലസ് 13-ലുള്ളത്.
വൺപ്ലസ് 13 vs iQOO 13: ഏതാണ് ഉത്തമം?
ഈ രണ്ട് സ്മാർട്ഫോണുകളും മികച്ച ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്. രണ്ടിലും സ്നാപ്ഡ്രാഗൺ 8 Elite പ്രോസസറാണ് നൽകിയിരിക്കുന്നത്. 100 വാട്ട് ഫാസ്റ്റ് ചാർജിങ്ങാണ് വൺപ്ലസ് 13-ലുള്ളത്. എന്നാൽ ഐഖൂ 13 5ജിയ്ക്ക് 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്.
120Hz ഡിസ്പ്ലേയും IP69 റേറ്റിങ്ങുമാണ് വൺപ്ലസ് 13 ഹാൻഡ്സെറ്റിനുള്ളത്. ഐഖൂ 13 ഫ്ലാഗ്ഷിപ്പിലാകട്ടെ 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും IP69 റേറ്റിങ്ങുമുണ്ട്. ക്യാമറയിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. എങ്കിലും ഐഖൂ, വൺപ്ലസ് ഫ്ലാഗ്ഷിപ്പുകളിൽ 50MP ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് നൽകിയിരിക്കുന്നത്.
Also Read: 24999 രൂപയ്ക്ക് OnePlus Nord CE 5 ഇന്ത്യയിലെത്തി, 7100mAh ബാറ്ററിയും Sony ലെൻസും മാത്രമല്ല…
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile