2026 End Sale ഓഫറിൽ OnePlus 5G അത്യുഗ്രൻ ഡിസ്കൗണ്ടിൽ, 6000 mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

2026 End Sale ഓഫറിൽ OnePlus 5G അത്യുഗ്രൻ ഡിസ്കൗണ്ടിൽ, 6000 mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

2026 End Sale ഓഫറിൽ പ്രീമിയം സ്മാർട്ട് ഫോൺ വാങ്ങാം. 60000 രൂപയ്ക്കും താഴെ OnePlus 13 5G പർച്ചേസ് ചെയ്യാനുള്ള ഓഫറാണിത്. പരിമിതകാലത്തേക്ക് മാത്രമുള്ള കിഴിവാണിത്. Flipkart ഇയർ എൻഡ് സെയിലിലാണ് ഡീൽ. ആമസോണിനേക്കാൾ 3000 രൂപയുടെ അധിക ഇളവ് വൺപ്ലസ് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളെ കുറിച്ചും ഞങ്ങൾ പറഞ്ഞുതരാം.

Digit.in Survey
✅ Thank you for completing the survey!

OnePlus 13 5G Price Discount on Flipkart

50000 രൂപ റേഞ്ചിൽ വരെ വൺപ്ലസ് ഹാൻഡ്സെറ്റ് നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. 12 ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. വൺപ്ലസ് 13 5ജിയ്ക്ക് വിപണിയിൽ വില 72,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ട് ഇതിന് 15 ശതമാനം ഡിസ്കൌണ്ട് അനുവദിച്ചിട്ടുണ്ട്.

വൺപ്ലസ് 13 5ജി ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 61,999 രൂപ മാത്രമാണ്. ഇത് പരിമിതകാലത്തേക്കുള്ള വിലയാണ്. SBI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപ വരെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ വൺപ്ലസ് 13 5ജി 12 ജിബി സ്റ്റോറേജ് ഫോൺ 58000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

oneplus 13 with 8000 rs amazing discount

ഇതിന് ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. വൺപ്ലസ് 13 5ജി ഹാൻഡ്സെറ്റ് 50,200 രൂപയ്ക്ക് വാങ്ങാനുള്ള ഡീലാണിത്. നിങ്ങൾക്ക് 2,180 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നുണ്ട്.

വൺപ്ലസ് 13 5ജി സ്പെസിഫിക്കേഷൻസ്

വൺപ്ലസ് 13 ഫോണിൽ 6.82 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഉയർന്ന റെസല്യൂഷനുള്ള LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് മികച്ച പെർഫോമൻസും, വൈവിധ്യമാർന്ന ക്യാമറ സിസ്റ്റവും, പ്രീമിയം ബിൽഡ് ബോഡിയുമുള്ള ഫോണാണിത്. ശരിക്കും മികച്ച ഫ്ലാഗ്ഷിപ്പ് എക്സ്പീരിയൻസ് തന്നെ ഫോണിൽ നിന്ന് ലഭിക്കും.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ഫ്ലാഗ്ഷിപ്പ് ഡിവൈസാണിത്. ഫോണിന് പിൻവശത്ത് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ 50MP സോണി LYT-808 പ്രൈമറി സെൻസറുണ്ട്. 50MP അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്.

ഇതുകൂടാതെ ഫോണിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും നൽകിയിരിക്കുന്നു. ഈ ടെലിഫോട്ടോ സെൻസറിന് OIS പിന്തുണ ലഭിക്കുന്നു. ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.

Also Read: എന്താ ഈ കേക്കണേ? ZEISS ട്യൂൺഡ് 50MP+50MP+50MP ക്യാമറ Vivo ഫോൺ 64000 രൂപയ്ക്ക് താഴെ!

6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിന് 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. സ്മാർട്ട് ഫോണിൽ 50W വയർലെസ് ചാർജിംഗ് പിന്തുണയുമുണ്ട്.

ദീർഘകാല ബാറ്ററി ലൈഫും, മികച്ച ഫോട്ടോഗ്രാഫിയും സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റാണ്. ഇതിന് IP68, IP69 റേറ്റിംഗുള്ളതിനാൽ കൂടുതൽ ഈട് ഉറപ്പിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo