Snapdragon 8 Gen പെർഫോമൻസ് തരുന്ന 2 OnePlus ഫ്ലാഗ്ഷിപ്പ് 5G ഫോണുകൾക്ക് Summer Offer

HIGHLIGHTS

2024-ലെ പ്രീമിയം സ്മാർട്ഫോണുകളാണ് വൺപ്ലസ് 12,12ആർ എന്നിവ

OnePlus 12, OnePlus 12R ഫോണുകൾക്ക് ആകർഷകമായ ഓഫർ

Amazon Great Summer Sale ഓഫറിൽ വൻവിലക്കിഴിവിൽ ഫോണുകൾ വാങ്ങാം

Snapdragon 8 Gen പെർഫോമൻസ് തരുന്ന 2 OnePlus ഫ്ലാഗ്ഷിപ്പ് 5G ഫോണുകൾക്ക് Summer Offer

OnePlus 12 ഫോൺ വാങ്ങണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ പൈസ ലാഭിച്ച് വാങ്ങാനുള്ള സുവർണാവസരമാണിത്. Amazon Great Summer Sale ഓഫറിൽ വൻവിലക്കിഴിവിൽ ഫോണുകൾ ലഭ്യമാകും. 2024-ലെ പ്രീമിയം സ്മാർട്ഫോണുകളാണ് വൺപ്ലസ് 12.

Digit.in Survey
✅ Thank you for completing the survey!

OnePlus 12, OnePlus 12R എന്നീ രണ്ട് ഫോണുകൾക്കും ഓഫറുണ്ട്. സ്‌നാപ്ഡ്രാഗൺ 8 Gen പ്രോസസറാണ് വൺപ്ലസ്സിന്റെ ഈ 2 ഫോണുകളിലുമുള്ളത്. ഈ വൺപ്ലസ് പ്രീമിയം ഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറെന്തെന്ന് നോക്കാം.

OnePlus 12 ഓഫർ

മെയ് 2 മുതലാണ് ആമസോൺ സമ്മർ സെയിൽ ആരംഭിച്ചത്. 7 വരെയായിരിക്കും ഈ ഷോപ്പിങ് ഉത്സവം ഉണ്ടായിരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. അത്യാകർഷക ഓഫറിൽ വൺപ്ലസ് 12, 12R വാങ്ങാം. വൺപ്ലസ് 12ന്റെ 16GB+512GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് ഓഫറുണ്ട്. 69,998 രൂപയ്ക്ക് ഇപ്പോൾ ഫോൺ പർച്ചേസ് ചെയ്യാം.

OnePlus 12R amazon offer
OnePlus 12R

ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഓഫർ ലഭ്യമാണ്. 1000 രൂപയാണ് വൺപ്ലസ് 12-ന് ബാങ്ക് കാർഡ് വഴി ലാഭിക്കാവുന്നത്. ഇങ്ങനെ ഉയർന്ന വേരിയന്റ് വൺപ്ലസ് 12 ഓഫറിൽ 68,998 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്. കൂടാതെ 64,999 രൂപയ്ക്ക് 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണും സ്വന്തമാക്കാം. ഇതിനും മേൽപ്പറഞ്ഞ ബാങ്ക് ഓഫർ ലഭിക്കുന്നതാണ്. 63,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാൻ ആമസോൺ ലിങ്ക്.

OnePlus 12R ഓഫർ

8GB റാമും 128GB സ്റ്റോറേജുമുള്ള വൺപ്ലസ് 12ആറിനും ഓഫർ ലഭിക്കുന്നു. 39,990 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. 1000 രൂപ വരെ ഐസിഐസിഐ ബാങ്ക് കാർഡ് പേയ്മെന്റിൽ നിന്ന് ലാഭിക്കാം. ഇങ്ങനെ 38,990 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് പുറമെ ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ആമസോൺ സൈറ്റ് സന്ദർശിക്കാം, ലിങ്ക് ഇതാ.

വൺപ്ലസ് 12 പ്രത്യേകതകൾ

വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളാണ് വൺപ്ലസ് 12. 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേ ഈ ഫോണിനുണ്ട്. 6.82 ഇഞ്ച് വലിപ്പമാണ് ഡിസ്‌പ്ലേയ്ക്കുള്ളത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ നൽകിയിരിക്കുന്നു. ഫോണിന്റെ ബാറ്ററി 5,400mAh ആണ്.

READ MORE: Good News! ഇനി ഇഴയില്ല… 1000 Mbps സ്പീഡിൽ BSNL കുതിക്കും, ഗ്രാമങ്ങളിൽ വരെ…

വൺപ്ലസ് 12R പ്രീമിയം ഫോണാണോ?

വൺപ്ലസ് 12ആറും പ്രീമിയം ഫീച്ചറുകളുള്ള മോഡലാണ്. ഇതിന്റെ ഡിസ്പ്ലേ വലിപ്പം 6.78 ഇഞ്ചാണ്. 120Hz റീഫ്രെഷ് റേറ്റും AMOLED ഡിസ്‌പ്ലേയും ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ഇതിന് പെർഫോമൻസ് തരുന്നു. 100W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5,500mAh ബാറ്ററിയാണ് വൺപ്ലസ് 12ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo