7400 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ വൺപ്ലസ് 7 പ്രൊ ആമസോണിൽ
ആമസോണിൽ നിന്നും മികച്ച എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്
Surveyമികച്ച സവിശേഷതകളോടെ വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതായത് നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ 7400 രൂപവരെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാകുന്നതാണു് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .
ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ ഡോൾബി അറ്റ്മോസ് എന്നിവയും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .കൂടാതെ ക്യാമറകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ നൈറ്റ് മോഡ് 2.0 ഓപ്‌ഷനുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി വൺ പ്ലസ് 7 പ്രൊ മോഡലുകളിൽ 10 ലേയേർ ലിക്വിഡ് കൂളിംഗ് സിസ്റ്റവും നൽകിയിരിക്കുന്നു .6 ജിബി കൂടാതെ 128 ജിബിയുടെ മോഡലുകൾക്ക് 48999 രൂപയും ,8 ജിബി & 256 ജിബിയുടെ മോഡലുകൾക്ക് 52999 രൂപയും കൂടാതെ 12 ജിബി & 256 ജിബിയുടെ മോഡലുകൾക്ക് 57999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
