കഴിഞ്ഞ വർഷത്തെ മികച്ച പെർഫോമൻസ് സ്മാർട്ട് ഫോൺ

HIGHLIGHTS

ഡിജിറ്റ് സീറോ വൺ അവാർഡുകൾ ലഭിച്ചിരിക്കുന്നത് വൺ പ്ലസ് 6T സ്മാർട്ട് ഫോണുകൾക്കാണ്

കഴിഞ്ഞ വർഷത്തെ മികച്ച പെർഫോമൻസ് സ്മാർട്ട് ഫോൺ

 

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ വർഷത്തെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾക്കുള്ള ഡിജിറ്റ് സീറോ അവാർഡുകൾ ലഭിച്ചിരിക്കുന്നത് വൺ പ്ലസ് 6T മോഡലുകൾക്കാണ് .എന്നാൽ ബഡ്ജറ്റ് റേഞ്ചിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾക്കുള്ള അവാർഡുകൾ mi പുറത്തിറക്കിയ Mi A2 മോഡലുകൾക്കും ആണ് ലഭിച്ചിരിക്കുന്നത് .കൂടാതെ മികച്ച ക്യാമറ പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾക്കുള്ള അവാർഡുകൾ ഹുവാവെ മേറ്റ് 20 പ്രൊ മോഡലുകൾക്കും ലഭിച്ചിരുന്നു .37999 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹൈ -എൻഡ് സ്മാർട്ട് ഫോണുകളാണിത് .

ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .37999 രൂപ ,41999 രൂപ കൂടാതെ 45999 രൂപയാണ് വിലവരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile