24MP+2 & 16 + 2 ഡ്യൂവൽ മുൻ പിൻ ക്യാമറയിൽ ഹുവാവെ നോവ ,വില 20990

24MP+2 & 16 + 2 ഡ്യൂവൽ മുൻ പിൻ ക്യാമറയിൽ ഹുവാവെ നോവ ,വില 20990
HIGHLIGHTS

ആഗസ്റ്റ് 7 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ

 

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളിൽ ഒന്നാണ് ഹുവാവെ നോവ 3 ഐ  കൂടാതെ ഹുവാവെ നോവ 3.ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡ്യൂവൽ മുൻ പിൻ ക്യാമറകൾ തന്നെയാണ് .ആഗസ്റ്റ് 7 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .

ഹുവാവെ നോവ 3 ഐ 

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് . Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ  6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 20990 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .ആഗസ്റ്റ് 7 മുതൽ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .

ഹുവാവെ നോവ 3 

6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 3ഡി ഫേസ് ഡിറ്റക്ഷനോടെയാണ് ഇത് പുറത്തിറങ്ങുന്നത് . Kirin 970 പ്രോസസറിലാണ് ഇത്  പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.1 Oreo ലാണ് ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നത് ഏറ്റവും എടുത്തു പറയേണ്ട കാര്യമാണ് .

16MP+24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 2,999 ആണ് വില .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 30,500 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo