Discount Offer: AI ഫീച്ചറുള്ള 50MP ട്രിപ്പിൾ ക്യാമറ, Snapdragon പ്രോസസർ Nokia 5G 10000 രൂപയ്ക്കും താഴെ വില
HMD Global കഴിഞ്ഞ വർഷമാണ് Nokia G42 5G ഇന്ത്യയിൽ അവതരിപ്പിച്ചത്
ലോ ബജറ്റ് സ്മാർട്ഫോണുകൾ അന്വേഷിക്കുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണ് നോക്കിയ ജി42
ഇപ്പോഴിതാ വമ്പിച്ച വിലക്കുറവിൽ ഫോൺ പർച്ചേസ് ചെയ്യാം
Nokia ഫീച്ചർ ഫോണുകൾ മാത്രമല്ല, സ്മാർട്ഫോണിലും ജനപ്രിയത നേടിയിട്ടുണ്ട്. ലോങ് ലൈഫുള്ള ബാറ്ററിയും മികച്ച ഡിസ്പ്ലേയുമുള്ള ഫോണുകളാണ് നോക്കിയ അവതരിപ്പിക്കാറുള്ളത്. കമ്പനിയുടെ ജനപ്രിയ സ്മാർട്ഫോണാണ് Nokia G42 5G. 65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഫോണാണിത്.
SurveyNokia G42 5G
HMD Global കഴിഞ്ഞ വർഷമാണ് നോക്കിയ ജി42 ഇന്ത്യയിൽ അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. ലോ ബജറ്റ് സ്മാർട്ഫോണുകൾ അന്വേഷിക്കുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണ് നോക്കിയ ജി42. ഇപ്പോഴിതാ വമ്പിച്ച വിലക്കുറവിൽ ഫോൺ പർച്ചേസ് ചെയ്യാം. 10,000 രൂപയ്ക്കും താഴെ നോക്കിയ ജി42 വാങ്ങാനുള്ള സുവർണാവസരമാണ് ഇത്.

Nokia G42 5G സ്പെസിഫിക്കേഷൻ
6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് നോക്കിയ G42 5G. ഫോണിന്റെ സ്ക്രീനിന് 720×1612 പിക്‌സൽ റെസല്യൂഷനാണുള്ളത്. ഇതിന് 90Hz റീഫ്രെഷ് റേറ്റ് വരുന്നു. കൂടാതെ ഫോണിൽ കോർണിങ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.
ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. ഇതിൽ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി ക്യാമറയുണ്ട്. കൂടാതെ 2MP ഡെപ്ത് സെൻസറും 2MP മാക്രോ ലെൻസും നൽകിയിരിക്കുന്നു. ഇത്രയും വില കുറഞ്ഞ ഫോണിൽ ട്രിപ്പിൾ ക്യാമറ ഫീച്ചർ ലഭിക്കുന്നു എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. ഇതിന് പുറമെ, ഫോണിൽ 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
പവറിലും നോക്കിയ G42 ഒട്ടും പിന്നിലോട്ടല്ല. കാരണം ഇതിൽ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 20W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തെ പറഞ്ഞ പോലെ 65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. ഈ ഫോണിനൊപ്പം 20W ചാർജറും ലഭിക്കുന്നതാണ്.
10,000 രൂപയ്ക്ക് താഴെ വാങ്ങാം…
4GB+ 128GB, 6GB+128GB എന്നീ വേരിയന്റുകളിൽ ഫോൺ ലഭിക്കും. 8GB+256GB സ്റ്റോറേജാണ് നോക്കിയയുടെ ഉയർന്ന വേരിയന്റ്. 4ജിബി റാം നോക്കിയ ജി42 9,499 രൂപയ്ക്ക് വാങ്ങാം. ഇതിൽ 6GB റാം 12,599 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നു. സോ പിങ്ക്, സോ ഗ്രേ, സോ പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
READ MORE: BSNL 4G Update: 4G വൈകുന്നൂ… Speed കിട്ടാൻ Vi സഹായം തേടി സർക്കാർ കമ്പനി| TECH NEWS
ആമസോണിലാണ് നോക്കിയ ജി42-ന് ഓഫർ അനുവദിച്ചിട്ടുള്ളത്. 900 രൂപയുടെ കിഴിവ് ബാങ്ക് ഓഫറിലൂടെയും നേടാം. ആമസോൺ സമ്മർ സെയിൽ മെയ് 7ന് അവസാനിക്കുന്നു. കൂടാതെ 4GB റാമിന് 250 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ലഭിക്കുന്നതാണ്. പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ടാപ്പ് ചെയ്യൂ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile