അതിശയിപ്പിക്കുന്ന കുറഞ്ഞ വിലയിൽ ഇതാ നോക്കിയ സി 1 പ്ലസ് പുറത്തിറക്കി

HIGHLIGHTS

നോക്കിയയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറക്കി

NOKIA C1 PLUS എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

അതിശയിപ്പിക്കുന്ന കുറഞ്ഞ വിലയിൽ ഇതാ നോക്കിയ സി 1 പ്ലസ് പുറത്തിറക്കി

നോക്കിയയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .NOKIA C1 PLUS എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഗോ എഡിഷൻ സ്മാർട്ട് ഫോണുകളാണ് നോക്കിയ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 
NOKIA C1 PLUS എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Euro 69 ആണ് വിലവരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ  6000 രൂപയ്ക്ക് താഴെ വരും .

Digit.in Survey
✅ Thank you for completing the survey!

NOKIA C1 PLUS-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5.45 ഇഞ്ചിന്റെ  HD+  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1440 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .ബ്ലൂ കൂടാതെ റെഡ് എന്നി നിറങ്ങളിലാണ് ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് quad-core 1.4GHz പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ Android 10 (Go Edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് 128GB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാന്നെകിൽ ഈ സ്മാർട്ട് ഫോണുകൾ 5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 2,500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Euro 69 ആണ് വിലവരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ  6000 രൂപയ്ക്ക് താഴെ വരും .

 

Experienced Social Media And Content Marketing Specialist View Full Profile