നോക്കിയായുടെ X6 ആഗസ്റ്റ് 21 മുതൽ ഇന്ത്യൻ വിപണിയിൽ
വിപണി കീഴടക്കാൻ നോക്കിയയുടെ പുതിയ ഫോണുകൾ
Survey
നോക്കിയായുടെ വളരെ പ്രതീക്ഷയേറിയ ഒരു സ്മാർട്ട് ഫോണുകളിൽ ഒന്നാണ് നോക്കിയ X6 എന്ന നോക്കിയ 6.1 പ്ലസ് സ്മാർട്ട് ഫോൺ .ഈ മാസം 21 തീയതി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ തന്നെയാകും ഇത് .സമീപകാലത്തു നോക്കിയ പുറത്തിറക്കിയതിൽ വളരെ പ്രതീക്ഷയുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ സ്മാർട്ട് ഫോണിന്റെ കുറച്ചു സവിശേഷതകൾ മനസ്സിലാക്കാം .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.8 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 ഫുൾ HD പ്ലസ് സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
3060mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ 4കെ വീഡിയോ സപ്പോർട്ട് ഇല്ല .ഈ മാസം 21 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
