നോക്കിയ 5.4 സ്മാർട്ട് ഫോണുകൾ ഇതാ സെയിലിനു എത്തിയിരിക്കുന്നു

Updated on 19-Feb-2021
HIGHLIGHTS

നോക്കിയ 5.4 എന്ന സ്മാർട്ട് ഫോണുകൾ ഇതാ സെയിലിന് എത്തിയിരിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

13999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്

നോക്കിയയുടെ 15000 രൂപയ്ക്ക് താഴെ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ നോക്കിയ പുതിയ 5.4 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4ജിബി റാം വേരിയന്റുകൾക്ക് 13999 രൂപയും കൂടാതെ 6ജിബി വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

NOKIA 5.4-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.39-inch HD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Polar Night കൂടാതെ  Dusk എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Qualcomm’s Snapdragon 662 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ NOKIA 5.4 സ്മാർട്ട് ഫോണുകളുടെ മൂന്നു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ മറ്റൊരു ശ്രദ്ധേയമായകാര്യം ഈ ഫോണുകൾ ഉടൻ തന്നെ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ലഭിക്കും എന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ നാല് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 4,000mAh ന്റെ ബാറ്ററി ലൈഫ്(10W charging support via USB Type-C ) ആണ് കാഴ്ചവെക്കുന്നത് .4ജിബി റാം വേരിയന്റുകൾക്ക് 13999 രൂപയും കൂടാതെ 6ജിബി വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :