ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ നോക്കിയ 5.1 പ്ലസ് ഇപ്പോൾ 9999 രൂപയ്ക്ക്
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും
Survey2019 ന്റെ തുടക്കത്തിൽ തന്നെ സ്മാർട്ട് ഫോണുകളുടെ വില കുറഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം .ഷവോമിയ്ക്ക് പിന്നാലെ ഇപ്പോൾ നോക്കിയ അവരുടെ സ്മാർട്ട് ഫോണുകളുടെ വില കുറച്ചിരുന്നു .നോക്കിയ കഴിഞ്ഞ വർഷം പുറത്തിറക്കിയ നോക്കിയ 5.1 പ്ലസ് എന്ന സ്മാർട്ട് ഫോണുകൾക്കാണ് വിലക്കുറച്ചിരിക്കുന്നത് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളാണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
5.86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .കഴിഞ്ഞ വർഷം നോക്കിയ പുറത്തിറക്കിയതിൽ ഒരു മികച്ച ബഡ്ജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു ഇത് .
Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനും ഇതിൽ ഉടൻ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3060mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.10999 രൂപ വിലയുണ്ടായിരുന്ന സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ 1000 രൂപയാണ് കുറച്ചിരിക്കുന്നത് .നോക്കിയായുടെ മറ്റു മോഡലുകൾക്കും വിലക്കുറഞ്ഞിരിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
