നോക്കിയ 5.1 പ്ലസ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ

HIGHLIGHTS

ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ലഭിക്കുന്നത്

1.32GB സൈസ് ആണ് ഈ പുതിയ അപ്പ്‌ഡേഷനുള്ളത്

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണിത്

നോക്കിയ 5.1 പ്ലസ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ

നോക്കിയ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഇതാ നോക്കിയ 5.1 പ്ലസ് എന്ന സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡ് പൈ അപ്പ്‌ഡേഷനുകളിലായിരുന്നു പുറത്തിറങ്ങിയിരുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .1.32GB സൈസ് ആണ് ഈ പുതിയ അപ്പ്‌ഡേഷനുള്ളത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

5.86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത് .

3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനും ഇതിൽ ഉടൻ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3060mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile