നോക്കിയയുടെ ഈ 11 ഫോണുകളിൽ ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ
കൂടാതെ നോക്കിയ 4.2 ,3.2 ഫോണുകളിലും ആൻഡ്രോയിഡ് 10
നോക്കിയയുടെ ബഡ്ജറ്റ് ഫോണുകളിൽ ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ .നോക്കിയ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ ഫോണുകളായ നോക്കിയ 4.2 കൂടാതെ നോക്കിയ 3.2 എന്നി സ്മാർട്ട് ഫോണുകളിലാണ് ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .ANDROID 10 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ എത്തിത്തുടങ്ങിയിരിക്കുന്നത് .
Surveyകൂടാതെ Nokia 8.1, Nokia 7.2, Nokia 7 Plus, Nokia 7.1, Nokia 6.1 Plus, Nokia 6.1, Nokia 4.2, Nokia 3.2 & Nokia 2.2 ഫോണുകളിലും ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .ഇപ്പോൾ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ സെറ്റിങ്സിൽ നിന്നും പുതിയ അപ്പ്‌ഡേഷനുകൾ പരിശോധിക്കാവുന്നതാണ് .
നോക്കിയ 4.2 -സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.71 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് ,കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ,3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .
Qualcomm Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 3000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
