8990 രൂപയ്ക്ക് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
Surveyനോക്കിയായുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .നോക്കിയ 4.2 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടതു ഇതിന്റെ ബാറ്ററിയും കൂടാതെ ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുകളും ആണ് .2 ദിവസ്സം വരെയാണ് കമ്പനി ഇതിനു ബാറ്ററി ലൈഫ് പറയുന്നത് .മെയ് 23 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ എത്തുന്നതാണ് .8990 രൂപയാണ് ഇതിന്റെ വിലവരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520×720 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 429 പ്രോസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ വണിലാണ് (Android One )ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .181ഗ്രാം ഭാരമാണ് നോക്കിയ 3.2 മോഡലുകൾക്കുള്ളത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ ,ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ എന്നിവയെല്ലാംതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിലും ഉൾക്കൊള്ളിച്ചിരിക്കുന്നു .
4,000mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .10Wചാർജറും കൂടാതെ ഗൂഗിളിന്റെ അസിസ്റ്റന്റ് ബട്ടണുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .8990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .മെയ് 23 മുതൽ ഇത് നോക്കിയയുടെ ഓൺലൈൻ ഷോപ്പിൽ നിന്നും കൂടാതെ മറ്റു സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബി റാം വേരിയന്റുകൾക്ക് 10,790 രൂപയാണ് വില .
Experienced Social Media And Content Marketing Specialist View Full Profile
