3499 രൂപയ്ക്ക് നോക്കിയ 4ജി ഫോണുകൾ എത്തി

HIGHLIGHTS

നോക്കിയ പുതിയ രണ്ടു ഫോണുകൾ വിപണിയിൽ പുറത്തിറക്കി

NOKIA 215 കൂടാതെ NOKIA 225 4G എന്നി ഫോണുകളാണ് എത്തിയിരിക്കുന്നത്

3499 രൂപയ്ക്ക് നോക്കിയ 4ജി ഫോണുകൾ എത്തി

നോക്കിയയുടെ പുതിയ രണ്ടു ഫോണുകൾ കൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .NOKIA 215 കൂടാതെ  NOKIA 225 4G എന്നി ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ NOKIA 225  ഫോണുകളിൽ 4G VoLTE സപ്പോർട്ട് വരെ ലഭ്യമാക്കുന്നുണ്ട് എന്ന സവിശേഷതയാണ് എടുത്തു പറയേണ്ടത് .2949 രൂപ മുതലാണ് ഈ  ഫോണുകളുടെ വില ആരംഭിക്കുന്നത് .ഈ രണ്ടു ഫോണുകളുടെയും മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Nokia 215 and Nokia 225 launched in India

നോക്കിയ 215 ഫോണുകൾക്ക് 2.4-inch QVGA ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.കൂടാതെ FM radio, MP3 player കൂടാതെ  Facebook എന്നി സംവിധാനങ്ങളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ  3.5 mm  ഹെഡ് ഫോൺ ജാക്ക് ,മൈക്രോ USB പോർട്ട് എന്നിവയും ഇതിൽ ലഭിക്കുന്നതാണ് .

Nokia 215 and Nokia 225 launched in India

കൂടാതെ 1,150mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 2,949 രൂപയാണ് വില വരുന്നത് .

എന്നാൽ Nokia 225 ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോർട്ട് തന്നെയാണ് .കൂടാതെ Nokia 225 ഫോണുകൾക്ക് VGA ക്യാമറകളും നൽകിയിരിക്കുന്നു .black, classic blue കൂടാതെ  metallic sand എന്നി നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ നോക്കിയയുടെ ഈ 4G VoLTE സപ്പോർട്ട്  ആയ ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ  Rs 3,499 രൂപയാണ് വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile