IP64 ഡ്യൂറബിലിറ്റിയും 5500mAh പവറുമുള്ള പുതിയ Vivo 5G ഇതാ ഇന്ത്യയിൽ, വില 10499 രൂപ മുതൽ…
Vivo Y19 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
IP64 ഡ്യൂറബിലിറ്റിയുള്ള സ്മാർട്ഫോണാണ് കമ്പനി പുറത്തിറക്കിയത്
വിശ്വസനീയമായ പ്രകടനം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് നല്ലൊരു ബജറ്റ് 5G ഫോണാണ്
ബജറ്റ് കസ്റ്റമേഴ്സിനായി 5500mAh പവറുള്ള പുതിയ Vivo 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. IP64 ഡ്യൂറബിലിറ്റിയുള്ള സ്മാർട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. വിശ്വസനീയമായ പ്രകടനം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് നല്ലൊരു ബജറ്റ് 5G ഫോണാണ്. പുതിയതായികമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത് Vivo Y19 5G സ്മാർട്ഫോണാണ്. ഇതിന്റെ ഫീച്ചറുകളും വില വിവരങ്ങളും അറിയാം.
Surveyപുതിയ Vivo 5G സ്റ്റോറേജും വിലയും
വിവോ Y19 5ജി രണ്ട് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. ഒന്ന് ടൈറ്റാനിയം സിൽവർ കളറിലും മറ്റൊന്ന് മജസ്റ്റിക് ഗ്രീൻ നിറത്തിലുമാണുള്ളത്. ഇതിന്റെ ഏറ്റവും ചെറിയ വേരിയന്റ് 4GB+64GB ആണ്. ഈ 4 ജിബി ഫോണിന്റെ വില 10,499 രൂപയാണ്. അടുത്തത് 4GB+128GB സ്റ്റോറേജുള്ള വിവോ ഫോണാണ്. ഈ സ്മാർട്ഫോണിന് 11,499 രൂപയാകുന്നു. 6GB+ 128GB കോൺഫിഗറേഷനിലാണ് ടോപ് വേരിയന്റ്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാകുന്നു.

ഫ്ലിപ്കാർട്ട് വഴി ഫോൺ ഇതിനകം വിൽപ്പന ആരംഭിച്ചു. നിങ്ങൾക്ക് വിവോ ഇന്ത്യയുടെ ഇ-സ്റ്റോർ വഴിയും ഓൺലൈനായി ഫോൺ പർച്ചേസ് ചെയ്യാം. കൂടാതെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഫോൺ ലഭ്യമാകുന്നു. ഈ വിവോ വൈ19 സ്മാർട്ഫോണിന് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
Vivo Y19 5G: സ്പെസിഫിക്കേഷൻ
ഡിസൈൻ: മിനുസമാർന്ന ഡിസൈനിലാണ് വിവോ 5ജി പുറത്തിറക്കിയത്. റെയിൻബോ ക്രിസ്റ്റൽ ടെക്സ്ചറുമായി ജോടിയാക്കിയ മെറ്റാലിക് മാറ്റ് ഫ്രെയിമാണ് ഫോണിലുള്ളത്.
ഡിസ്പ്ലേ: 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോ വൈ19. ഇതിന്റെ ഡിസ്‌പ്ലേ 90Hz റിഫ്രഷ് റേറ്റിൽ പ്രവർത്തിക്കുന്നു. HD+ റെസല്യൂഷനാണ് സ്ക്രീനിനുള്ളത്. നീല വെളിച്ച എക്സ്പോഷർ കുറയ്ക്കുന്നതിന് ഇതിൽ TÜV റൈൻലാൻഡ് ഉപയോഗിച്ചിരിക്കുന്നു. പ്രത്യേകിച്ച് കണ്ണിന്റെ ആയാസം കുറയ്ക്കാനും മറ്റും ഈ ഫീച്ചർ ഗുണം ചെയ്യും.
ക്യാമറ: ഫോട്ടോഗ്രാഫിക്കായി ഫോണിലുള്ളത് 13MP പിൻ ക്യാമറയാണ്. വളരെ മികച്ചതെന്ന് പറയാനാകില്ലെങ്കിലും ഭേദപ്പെട്ട ക്വാളിറ്റി ഇതിനുണ്ട്. ഈ ക്യാമറകൾ എഐ സപ്പോർട്ടുള്ളതാണ്. നൈറ്റ്, പോർട്രെയിറ്റ്, പ്രോ മോഡുകൾ ക്യാമറയ്ക്കുണ്ട്. ഫോണിന്റെ മുൻവശത്ത്, 5MP സെൽഫി ക്യാമറയാണുള്ളത്. ഇത് വ്യത്യസ്ത ലൈറ്റിംഗിൽ മികച്ച സെൽഫ് പോർട്രെയിറ്റുകളും നൈറ്റ് ഫോട്ടോകളുമെടുക്കാൻ അനുയോജ്യമാണ്.
പ്രോസസർ: ഫോണിന് പെർഫോമൻസ് കൊടുക്കുന്നതിനായി മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇത് 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
ഒഎസ്: ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനാണ് വിവോ വൈ19 5ജിയിലുള്ളത്. വിവോയുടെ ഫൺടച്ച് ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് സോഫ്റ്റ് വെയർ.
ബാറ്ററി: ഇതിൽ 5500mAh ബാറ്ററിയുണ്ട്. 2.0 വഴി 15W ചാർജിങ്ങിനെ ഈ ബജറ്റ് സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
ഡ്യൂറബിലിറ്റി: IP64 റേറ്റിങ്ങുള്ളതിനാൽ പൊടി, ജലം പ്രതിരോധിക്കുന്നതിൽ ഇത് കേമനാണ്. സ്വിസ് SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഫോൺ പാസായിട്ടുണ്ട്.
Also Read: 50MP Triple ക്യാമറ Samsung S24 Plus ഒറിജിനൽ വിലയിൽ നിന്നും 47000 രൂപ വിലക്കിഴിവിൽ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile