ഓൾ റൗണ്ടർ ZEISS image ട്രിപ്പിൾ ക്യാമറ Vivo ലോഞ്ച് ഓഫറിൽ 5000 രൂപ കിഴിവോടെ വാങ്ങാം

ZEISS ട്യൂൺ ചെയ്ത Triple ക്യാമറയും ഉഗ്രൻ പെർഫോമൻസുമുള്ള Vivo X200T ഇന്ന് മുതൽ വാങ്ങാം. ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള, ഓൾ റൗണ്ടർ ഫോണാണിത്. 6,200mAh ബാറ്ററിയും 50MP ZEISS സൂപ്പർ ടെലിഫോട്ടോ ലെൻസും ഫോണിന്റെ ഹൈലൈറ്റുകളാണ്. ഇപ്പോഴിതാ ഈ പുതുപുത്തൻ വിവോ ഫോണിന്റെ ആദ്യ വിൽപ്പനയ്ക്ക് ഇന്ത്യയിൽ തുടക്കമായി.

Vivo X200T Sale Offers

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. 12 ജിബി+ 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 59,999 രൂപയാകുന്നു. 12 ജിബി+ 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 69,999 രൂപയുമാണ് വില.

വിവോ എക്സ് 200 ടി ഇന്ത്യയിലുടനീളം ഫ്ലിപ്കാർട്ടിലും പ്രമുഖ റീട്ടെയിൽ പാർട്നർമാരിലൂടെയും പർച്ചേസ് ചെയ്യാമെന്ന് വിവോ അറിയിച്ചു. 5,000 രൂപ തൽക്ഷണ ക്യാഷ്ബാക്കും, അതുപോലെ 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഇതിനുണ്ട്. ഫോണിന് 18 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. എസ്‌ബി‌ഐ, കൊട്ടക് മഹീന്ദ്ര, അമേക്സ്, ഡി‌ബി‌എസ്, എച്ച്‌എസ്‌ബി‌സി, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, യു‌പി‌ഐ എന്നിവയ്ക്കാണ് ഓഫർ ബാധകം.

vivo X200T stunning features and best offers in India

ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളിലൂടെ 12GB + 256GB വേരിയന്റ് 54,999 രൂപയ്ക്ക് ലഭിക്കും. 12GB + 512GB ഫോൺ 64999 രൂപയ്ക്കും ഇന്ന് മുതൽ വാങ്ങാനാകും.

വളരെ വ്യത്യസ്തമായ ഓഫറുകളും വിവോ എക്സ്200ടി ഫോണിന് ലഭ്യമാണ്. ഫോൺ വാങ്ങുമ്പോൾ 18 മാസത്തെ സൗജന്യ ജിയോ ജെമിനി പ്രോ ഓഫറും നൽകുന്നു. ഫോണിന് കമ്പനി 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടിയും കൊടുത്തിട്ടുണ്ട്.

Vivo X200T Camera

ഈ ഫ്ലാഗ്ഷിപ്പ് പ്രീമിയം ഫോണിന്റെ പ്രധാന സവിശേഷത ക്യാമറ തന്നെയാണ്. പ്രീമിയം ഇമേജിംഗ്, ശക്തമായ പ്രകടനം, ദീർഘകാലം നിലനിൽക്കുന്ന എക്സ്പീരിയൻസ് എന്നിവ ഫോണിൽ ഉറപ്പിക്കാം.

വിവോ X200ടിയിൽ ട്രിപ്പിൾ ക്യാമറയാണ് പിൻവശത്തുള്ളത്. 50MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറയും 50MP ZEISS മെയിൻ ക്യാമറയും ഇതിലുണ്ട്. ഫോൺ ZEISS ഇമേജിംഗ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്നു.

Also Read: 120W, 7000mAh ബാറ്ററി realme GT 7T ഓഫർ കണ്ടോ? ഫ്ലിപ്കാർട്ടിൽ 35000 രൂപയെങ്കിൽ ആമസോണിൽ Rs 28000 മാത്രം!

OIS സപ്പോർട്ട് ചെയ്യുന്ന 50MP LYT702 മെയിൻ സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50MP LYT 600 ടെലിഫോട്ടോ സെൻസറും കൊടുത്തിരിക്കുന്നു. 50MP Samsung JN1 വൈഡ്-ആംഗിൾ ലെൻസും ഇതിലുണ്ട്. 32MP ഫ്രണ്ട് ക്യാമറയാണ് ഫോണിന് മുൻവശത്തുള്ളത്.

വിവോ എക്സ്200ടി മറ്റ് ഫീച്ചറുകൾ

6.67 ഇഞ്ച് അമോലെഡ് പാനലാണ് വിവോയുടെ ഈ പുതിയ ഫോണിലുള്ളത്. ജനുവരി അവസാന വാരം പുറത്തിറങ്ങിയ ഫോണാണിത്. ഇതിൽ പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ്. 12GB വരെ LPDDR5X അൾട്രായും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിനുണ്ട്.

6,200mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഈ കരുത്തൻ ബാറ്ററി 90W വയേർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. IP68, IP69 ഡ്യൂറബിലിറ്റി ഈ വിവോയിലുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 3ഡി അൾട്രാ സോണിക് ഫിംഗർപ്രിന്റ് സപ്പോർട്ട് ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :