Must Buy Offer: 40000 രൂപ വില കുറച്ച് 200MP ക്യാമറ Samsung Galaxy S24 Ultra ആമസോണിൽ വിൽക്കുന്നു…
Samsung Galaxy S24 Ultra ആമസോണിൽ വിലക്കിഴിവിൽ വിൽക്കുന്നു
സാംസങ് ഗാലക്സി എസ്24 അൾട്രാ 35 ശതമാനം കിഴിവിലാണ് വിൽക്കുന്നത്
സമയം അവസാനിക്കുന്നതിന് അനുസരിച്ച് ഓഫറിലും വിലയിലും വ്യത്യാസം വരുന്നു
200MP ക്യാമറ Samsung Galaxy S24 Ultra ആമസോണിൽ വിലക്കിഴിവിൽ വിൽക്കുന്നു. 40000 രൂപ ഡിസ്കൌണ്ടാണ് സാംസങ്ങിന് അനുവദിച്ചത്. ഇതൊരു പരിമിതകാല ഓഫറാണ്. അതിനാൽ തന്നെ സമയം അവസാനിക്കുന്നതിന് അനുസരിച്ച് ഓഫറിലും വിലയിലും വ്യത്യാസം വരുന്നു.
SurveySamsung Galaxy S24 Ultra: ഓഫർ
ആമസോണിൽ സാംസങ് ഗാലക്സി എസ്24 അൾട്രാ 35 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. 12ജിബിയും 256GB സ്റ്റോറേജുമുള്ള സാംസങ്ങിനാണ് കിഴിവ്. ഇതിൽ പല കളർ വേരിയന്റുകൾക്കും ഓഫറും വ്യത്യാസമാണ്. 35 ശതമാമനം വരെ ഡിസ്കൌണ്ട് പ്രഖ്യാപിച്ചത് ടൈറ്റാനിയം ഗ്രേ കളറിലുള്ള സ്മാർട്ഫോണിനാണ്.
87,850 രൂപയ്ക്കാണ് സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഫോണിന്റെ ഒറിജിനൽ വിലയായ 1,34,999 രൂപയിൽ നിന്ന് ഗണ്യമായ കുറവാണ്. ഏകദേശം 45000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഉണ്ടെന്ന് പറയാം.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് 2,635 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കും. 4,259 രൂപയുടെ ഇഎംഐയും, 3,955 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു. 73,200 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഇതിനുണ്ട്.
Galaxy S24 Ultra: സ്പെസിഫിക്കേഷൻ
സാംസങ് ഗാലക്സി എസ് 24 അൾട്രാ 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ്. ക്യുഎച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz-ൽ റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിലുള്ളത്.
2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും ഫോണിനുണ്ട്. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് ഫോണിലുള്ളത്. 12 ജിബി വരെ എൽപിഡിഡിആർ 5എക്സ് മെമ്മറിയും ഈ സ്മാർട്ട്‌ഫോണിനുണ്ട്. 5,000 mAh ബാറ്ററിയുടെ കരുത്ത് ഈ സ്മാർട്ഫോണിനുണ്ട്. 45W റാപ്പിഡ് ചാർജിങ്ങിന്റെ സപ്പോർട്ടും ഇതിൽ നിങ്ങൾക്ക് ലഭിക്കും.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സാംസങ് ഗാലക്സി എസ്24 അൾട്രായിൽ ക്വാഡ് റിയർ ക്യാമറ യൂണിറ്റുണ്ട്. 200 എംപി പ്രൈമറി സെൻസറുള്ളതാണ് ക്യാമറ യൂണിറ്റ്. 5x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 10 എംപി ടെലിഫോട്ടോ ലെൻസുമുണ്ട്. വൈഡ്-ആംഗിൾ ഇമേജുകൾക്കായി 12 എംപി അൾട്രാവൈഡ് സെൻസറാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉൾപ്പെടുന്നു.
Also Read: Samsung Galaxy S25 Edge ഇന്ത്യയിലെ വില ഇതാ, S25 Ultra-യേക്കാൾ കുറവാണോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile