സ്റ്റൈലിഷ് പോപ്പ് അപ്പ് ക്യാമറയിൽ Motorola One Fusion+ ജൂൺ 16നു വിപണിയിൽ

HIGHLIGHTS

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ

25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലിസ്റ്റ് ചെയ്‌തിരിക്കുന്നു

 

 

 

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്ത മാസം വിപണിയിൽ പുറത്തിറങ്ങുന്നു.Motorola One Fusion+  എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്നത് .യൂട്യൂബിലാണ് Motorola One Fusion+  മോഡലുകളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .കഴിഞ്ഞ മാസ്സമായിരുന്നു മോട്ടോറോളയുടെ എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .

ഇപ്പോൾ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .25000 രൂപയ്ക്ക് താഴെ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .കൂടാതെ 6 ജിബി റാം & 128 ജിബി സ്റ്റോറേജുകളിൽ വരെ പ്രതീഷിക്കാവുന്നതാണ് .

108 മെഗാപിക്സലിന്റെ ക്യാമറകളായിരുന്നു മോട്ടോറോള എഡ്ജ് പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ Motorola One Fusion+ ഫോണുകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം .ഇപ്പോൾ യൂട്യൂബിൽ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇപ്പോൾ ലീക്ക് ആകുകയുണ്ടായി .

അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 730 പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Motorola One Fusion+ എന്ന സ്മാർട്ട് ഫോണുകൾക്ക്  5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ജൂൺ 16 നു Motorola One Fusion+ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :