Motorola Edge 60 Stylus വില പെട്ടെന്ന് കുറഞ്ഞു, 16000 രൂപയ്ക്ക് ഹൈ പെർഫോമൻസ് സ്റ്റൈലസ് ഫോൺ വാങ്ങാം
സ്റ്റൈലസ് ഫീച്ചറുള്ള Motorola Edge 60 Stylus ഇപ്പോൾ ബജറ്റ് വിലയിൽ. Snapdragon 7s Gen 2, 120Hz pOLED ഡിസ്‌പ്ലേ, 50MP ക്യാമറ എന്നിവയുള്ള ഈ ഫോണിന് ആമസോണിൽ മികച്ച ബാങ്ക് ഓഫറുകൾ ലഭിക്കുന്നു.
Surveyബജറ്റ് വിലയിൽ ഒരു സ്റ്റൈലസ് ഫോൺ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ഇന്ത്യയിൽ സുവർണാവസരം. Motorola Edge 60 Stylus മൊബൈൽ ഫോൺ ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ 16,000 രൂപ റേഞ്ചിൽ ഈ ഫോൺ ലഭ്യമാകും. പഴയ ഫോണുകൾക്ക് മികച്ച എക്സ്ചേഞ്ച് വാല്യൂവും ആമസോൺ തരുന്നു. മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന്റെ പുതിയ വിലയും മറ്റ് ഓഫറുകളും താഴെ വിശദമായി പരിശോധിക്കാം.
Motorola Edge 60 Stylus മൊബൈൽ ഫോൺ വില കുറഞ്ഞു
8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിനാണ് കിഴിവ്. ഇതിന്റെ ഒറിജിനൽ വില 28,999 രൂപയാണ്. ആമസോണിൽ സ്മാർട്ട് ഫോൺ 18,295 രൂപയ്ക്ക് വാങ്ങിക്കാം. ശ്രദ്ധിക്കേണ്ടത് ഇത് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തരുന്ന പരിമിതകാല ഡീലാണ്.
ആക്സിസ്, HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഇളവ് നേടാം. ഇങ്ങനെ മോട്ടോ എഡ്ജ് 60 സ്റ്റൈലസ് 16,795 രൂപയ്ക്ക് ലഭിക്കും. ആമസോണിൽ 16750 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ലഭ്യമാണ്. ഇതിൽ ബാങ്ക് ഓഫർ കൂടി ചേർത്താൽ സ്റ്റൈലസ് ഹാൻഡ്സെറ്റ് 15000 രൂപയ്ക്ക് വാങ്ങിക്കാം. 643 രൂപയുടെ ഇഎംഐ ഓഫറും ആമസോണിൽ നൽകിയിട്ടുണ്ട്.

More From Digit: ആമസോണിൽ മാത്രമായി Vivo ഫ്ലാഗ്ഷിപ്പ് Limited Time Offer; 200MP പെരിസ്കോപ്പ് ക്യാമറയും 6000mAh പവർഫുൾ ബാറ്ററിയും
മോട്ടറോള 5ജി സ്റ്റൈലസ് സ്മാർട്ട് ഫോൺ സവിശേഷതകൾ
ഡിസ്‌പ്ലേ: 6.67 ഇഞ്ച് 1.5K pOLED 2.5D സ്‌ക്രീനാണ് ഫോണിനുള്ളത്. ഡിസ്പ്ലേ 2712 x 1220 പിക്‌സൽ റെസല്യൂഷൻ പിന്തുണയ്ക്കുന്നു. 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഫ്ലാറ്റ് സ്ക്രീനാണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന്റെ ഹൈലൈറ്റ്. ഹൈ ബ്രൈറ്റ്‌നെസ് മോഡ് 1400 നിറ്റ്‌സ് ലഭിക്കുന്നു. HDR പീക്ക് ബ്രൈറ്റ്‌നെസ്സുള്ള പാനലാണ് ഫോണിനുള്ളത്.
ഈ മിഡ് റേഞ്ച് ബജറ്റ് ഫോണിൽ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്. ഇതൊരു ക്ലീൻ സോഫ്റ്റ് വെയർ വേർഷനാണ്. രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു.
മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് മികച്ച പെർഫോമൻസിനായി സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. 8 GB LPDDR4X റാമും 256 GB UFS2.2 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ഈ മോട്ടറോള ഫോണിൽ സോണിയുടെ LYTIA 700C സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 50 MP പ്രൈമറി ക്യാമറയുണ്ട്. f/1.8 അപ്പർച്ചർ സപ്പോർട്ട് ചെയ്യുന്ന ക്വാഡ് PDAF, OIS സപ്പോർട്ടുള്ള സെൻസറാണ് ഇതിലുള്ളത്. സ്മാർട്ട്ഫോണിൽ 13 MP അൾട്രാ-വൈഡ് ലെൻസും, മുൻവശത്ത് 32 MP സെൽഫി ഷൂട്ടറുമുണ്ട്. 32 എംപി മുൻ ക്യാമറയുള്ള ഫോണാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്.
മോട്ടറോള എഡ്ജ് 60 സ്റ്റൈലസിൽ 5,000 mAh ബാറ്ററിയുണ്ട്. ഇത് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ പറ്റുന്ന ബാറ്ററി ലൈഫ് ഓഫർ ചെയ്യുന്നു. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, ക്യാമറ പെർഫോമൻസിന് ഇത് മികച്ചതാണ്. സ്മാർട്ട്ഫോൺ 68 W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile