Moto G96 5G price features and offers know here
Moto G96 5G: മിഡ് റേഞ്ചിൽ Motorola പുതിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് പുറത്തിറക്കി. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറയുണ്ട്. ഈ മോട്ടറോള സെറ്റിൽ 4K വീഡിയോ റെക്കോർഡിങ് പിന്തുണയ്ക്കുന്നു. ഇതിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. പൊടിയും ജലവും പ്രതിരോധിക്കാനായി ഫോണിന് IP68 റേറ്റിങ്ങുണ്ട്.
മോട്ടോ G96 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. ഇതിന് 17,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സെറ്റിന്19,999 രൂപയാകുന്നു.
ആഷ്‌ലീ ബ്ലൂ, ഗ്രീനർ പാസ്റ്റേഴ്‌സ്, കാറ്റ്‌ലിയ ഓർക്കിഡ്, ഡ്രെസ്‌ഡൻ ബ്ലൂ എന്നീ 4 ഷേഡുകളിൽ ഫോൺ ലഭ്യമാകും. ജൂലൈ 16 ന് സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, മോട്ടറോള, റിലയൻസ് ഡിജിറ്റൽ പോലുള്ള ഓൺലൈൻ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് വിൽപ്പന. രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും.
മോട്ടോ G96 5ജിയിൽ 6.67 ഇഞ്ച് ഫുൾ-എച്ച്ഡി+ pOLED ഡിസ്‌പ്ലേയാണുള്ളത്. സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. 1,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്.
8GB LPDDR4x റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജും പ്രോസസറിനുണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് പ്രോസസർ. ഹലോ Hello UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്.
ഈ മോട്ടറോള ഫോണിൽ ഫോട്ടോഗ്രാഫിയ്ക്കായി ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. OIS സപ്പോർട്ടുള്ള 50-മെഗാപിക്സൽ സോണി ലിറ്റിയ 700C പ്രൈമറി സെൻസർ ഇതിലുണ്ട്. 8-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഫോണിലുണ്ട്. ഇതിൽ f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. AI ഫോട്ടോ എൻഹാൻസ്‌മെന്റ് ഉൾപ്പെടെയുള്ള മോട്ടോ AI ഇമേജിംഗ് ഫീച്ചറുകളും ഫോണിൽ ലഭിക്കുന്നു.
മോട്ടോ G96 ഫോണിൽ 33W വയർഡ് ടർബോപവർ ചാർജിംഗ് സപ്പോർട്ട് ലഭിക്കും. ഈ ഹാൻഡ്സെറ്റ് 5,500mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഡോൾബി അറ്റ്മോസും, ഹൈ-റെസ് ഓഡിയോ സപ്പോർട്ടും, മോട്ടോ സ്പേഷ്യൽ സൌണ്ടും ഫോണിലുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുടെ സപ്പോർട്ടും ഈ ഹാൻഡ്സെറ്റിൽ ലഭിക്കുന്നു.
IP68 റേറ്റിങ്ങുള്ള ഫോണാണിത്. സ്മാർട് വാട്ടർ ടച്ച് ഫീച്ചറുള്ളതിനാണ് മോട്ടറോള ജി96 നനഞ്ഞ കൈയിലും പ്രവർത്തിപ്പിക്കാനാകും. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സ്മാർട്ഫോണിനുണ്ട്.
Also Read: 24999 രൂപയ്ക്ക് OnePlus Nord CE 5 ഇന്ത്യയിലെത്തി, 7100mAh ബാറ്ററിയും Sony ലെൻസും മാത്രമല്ല…