Moto G54 5G Sale in India: സിമ്പിൾ, ബട്ട് പവർഫുൾ! മോട്ടറോള ഇന്ന് ഓഫറിൽ വാങ്ങാം

HIGHLIGHTS

5,000 രൂപ മുതൽ 18,000 രൂപ വരെയാണ് മോട്ടോ ജി54ന്റെ റേഞ്ച്

മിന്റ് ഗ്രീൻ, പേൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം

6,333 രൂപ മാത്രമടച്ച് കൊണ്ട് EMIയിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം

Moto G54 5G Sale in India: സിമ്പിൾ, ബട്ട് പവർഫുൾ! മോട്ടറോള ഇന്ന് ഓഫറിൽ വാങ്ങാം

കീശയിലൊതുങ്ങുന്ന വിലയ്ക്ക് അത്യാകർഷക ഫീച്ചറുകളും മികച്ച പെർഫോമൻസുമുള്ള ഒരു 5G ഫോൺ അന്വേഷിക്കുന്നവർക്ക് ഇന്ന് ഏറ്റവും അനുയോജ്യം. കാരണം, മോട്ടറോള പുറത്തിറക്കിയ ബജറ്റ് ഫോണിന്റെ വിൽപ്പന ഇന്ന്, സെപ്തംബർ 13ന് ആരംഭിക്കുകയാണ്. 

Digit.in Survey
✅ Thank you for completing the survey!

Moto G54 5G ഇന്ന് ആദ്യ വിൽപ്പന

വൻ ഓഫറുകളോടെയാണ് Moto G54 5G ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ പുറത്തിറങ്ങിയ ഫോൺ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 15,000 രൂപ മുതൽ 18,000 രൂപ വരെയാണ് മോട്ടോ ജി54ന്റെ റേഞ്ച്.

Moto G54 5G എങ്ങനെ, എവിടെ നിന്നും വാങ്ങാം?

Moto G54 5G ഇന്ന് Flipkart  വഴി വാങ്ങാം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന. വൻ ഓഫറുകളും വിലക്കിഴിവും ഫോണിന് ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. 8GB റാമും, 128GB സ്റ്റോറേജുമായി വരുന്ന  Moto G54 5G വേരിയന്റ് 15,999 രൂപ മുതൽ വാങ്ങാം. 12GB റാമും 256GB സ്റ്റോറേജും വരുന്ന ഫോണിന് 18,999 രൂപ മുതലും വിലയാകും.

To Buy: ഫ്ലിപ്കാർട്ടിൽ മികച്ച ഓഫർ

മിന്റ് ഗ്രീൻ, പേൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,500 രൂപയുടെ തൽക്ഷണ കിഴിവും ലഭിക്കുന്നതാണ്. മാസം 6,333 രൂപ മാത്രമടച്ച് കൊണ്ട് EMIയിലൂടെയും ഫോൺ പർച്ചേസ് ചെയ്യാനുള്ള സൌകര്യം ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുണ്ട്. 

Moto G54 5G Specs

ഫോണിന്റെ ക്യാമറയും ബാറ്ററിയും എടുത്തുപറയേണ്ടത് തന്നെയാണ്. 50MP + 8MPയുടെ ക്യാമറയാണ് ഫോണിന് വരുന്നത്. 16MPയുടെ ഫ്രെണ്ട് ക്യാമറയും ഈ 5G ഫോണിൽ മോട്ടറോള ഉൾപ്പെടുത്തിയിരിക്കുന്നു. 6000 mAhന്റേതാണ് മോട്ടോ ജി54ന്റെ ബാറ്ററി. 

Moto G54 5G Sale in India: സിമ്പിൾ, ബട്ട് പവർഫുൾ! മോട്ടറോള ഇന്ന് ഓഫറിൽ വാങ്ങാം

Moto G54 5Gയിൽ 6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ HD+ ഡിസ്പ്ലേ സൂപ്പർ സ്‌മൂത്ത് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7020 പ്രോസസറാണ് ഫോണിലുള്ളത്. 33Wന്റെ ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 

Moto G54 5Gയിൽ MyUX ഉള്ള ആൻഡ്രോയിഡ് 13 ആണ് പ്രവർത്തിക്കുന്നത്. മോട്ടോ G54 5Gയിൽ ഡോൾബി അറ്റ്‌മോസ് പിന്തുണയ്ക്കുന്ന സ്റ്റീരിയോ സ്പീക്കറുകൾ പായ്ക്ക് ചെയ്തിരിക്കുന്നു. മോട്ടറോള ഇതുവരെ മിക്ക ഫോണുകളിലും ഡ്യുവൽ ക്യാമറയാണ് നൽകുന്നത്. സമീപകാലത്ത് ട്രിപ്പിൾ ക്യാമറ ഉൾപ്പെടുത്താൻ ആരംഭിച്ചെങ്കിലും ബജറ്റ് കുറഞ്ഞ ഫോണായതിനാലാകാം Moto G54 5Gയിലുള്ളത് രണ്ട് ക്യാമറകൾ മാത്രമാണ്.

5G ഫോൺ ബജറ്റ് വിലയിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എന്തായാലും ഫ്ലിപ്കാർട്ടിലെ ഓഫർ വിൽപ്പന മിസ് ചെയ്യരുത്. മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo