ബജറ്റ് വിലയിൽ 7000mAh പവറുമായി Moto G37 Power ഓഫറുകളോടെ വിൽപന ഇന്ന് മുതൽ!
ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ പവറിലൂടെ സ്ഥാനം പിടിക്കാൻ കഴിഞ്ഞ വാരം Moto G37 Power പുറത്തിറങ്ങി. 7000mAh എന്ന കരുത്തുറ്റ ബാറ്ററിയും മികച്ച പ്രോസസറുമായാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 19000 രൂപയ്ക്ക് താഴെ വിലയിൽ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് മോട്ടറോള ജി37 പവർ ഇന്ത്യയിലെത്തിയത്. ഇതിനൊപ്പം മോട്ടോ ജി37 എന്ന ബേസിക് വേരിയന്റും കമ്പനി അവതരിപ്പിച്ചു. ബജറ്റ് വിലയിൽ അവതരിപ്പിച്ച മോട്ടറോള ജി37 പവറിന്റെ ഓഫറുകളും സവിശേഷതകളും അറിയാം.
SurveyMoto G37 Power, Moto G37 Price, Sale Offers
ഒരൊറ്റ വേരിയന്റിലാണ് മോട്ടോ ജി37 സ്റ്റാൻഡേർഡ് മോഡൽ അവതരിപ്പിച്ചത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി37 ഫോണിന് 13,999 രൂപയാണ് വില. ഇത് പാന്റോൺ കാപ്രി, പാന്റോൺ ഇംപെനിട്രബിൾ എന്നീ നിറങ്ങളിൽ ലഭിക്കും.
മോട്ടറോള ജി37 പവർ രണ്ട് കോൺഫിഗറേഷനുകളിൽ ലഭിക്കും.
- 4 ജിബി + 128 ജിബി: 15,999 രൂപ,
- 8 ജിബി + 128 ജിബി: 18,999 രൂപ
പാന്റോൺ കാപ്രി, പാന്റോൺ ഇംപെനിട്രബിൾ കളറുകൾക്ക് പുറമെ പവർ മോഡലിന് പാന്റോൺ നോട്ടിക്കൽ ബ്ലൂ കളറുമുണ്ട്.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി 5000 രൂപ വരെ ഇളവ് ലഭിക്കും. IDFC, ICICI, SBI ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കാണ് ഈ ഓഫർ. ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ 5,500 രൂപ ഇൻസ്റ്റന്റ് കിഴിവും ആദ്യ വിൽപ്പനയിലുണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി മോട്ടോ ജി37 പവറും, മോട്ടോ ജി37 ഫോണും വാങ്ങാം.
Also Read: മിഡ് റേഞ്ചിന്റെ 200MP ക്യാമറ Vivo V70 FE, ആമസോണിൽ തകർപ്പൻ ഓഫർ!
മോട്ടോ ജി37, മോട്ടോ ജി37 പവർ സവിശേഷതകൾ
- ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ്, ഡിസ്പ്ലേ കളർ ബൂസ്റ്റ് സാങ്കേതികവിദ്യയുള്ള ഫോണുകളാണിവ. 6.7 ഇഞ്ച് HD+LCD ഡിസ്പ്ലേയും ഈ സ്മാർട്ട് ഫോണിനുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാൻ രണ്ട് ഫോണുകൾക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്പാണ് രണ്ട് മോഡലുകളിലുമുള്ളത്.
- മോട്ടോ ജി37 പവർ ബാറ്ററി: 7000mAh ബാറ്ററിയ്ക്ക് 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇത് ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ പവർ നിലനിർത്തുന്നു.
- മോട്ടോ ജി37 ബാറ്ററി: സ്റ്റാൻഡേർഡ് മോഡലിലെ 5,200mAh ബാറ്ററിയ്ക്ക് 20W ചാർജിംഗ് സപ്പോർട്ടുണ്ട്.
- ക്യാമറ: രണ്ട് ഫോണുകൾക്കും ഒരേ ക്യാമറ ഫീച്ചറുകളാണുള്ളത്. മോട്ടോ G37 പവറിൽ 50-മെഗാപിക്സൽ ക്വാഡ് പിക്സൽ പിൻ ക്യാമറയുണ്ട്. ഡ്യുവൽ ക്യാമറ യൂണിറ്റിൽ 2-ഇൻ-1 ഇഞ്ച് സെൻസറും കൂടി വരുന്നു. ഇവയ്ക്ക് മുൻവശത്ത് 8-മെഗാപിക്സൽ ക്യാമറയും വരുന്നു.
- സോഫ്റ്റ് വെയർ: രണ്ട് ഫോണുകളും ഹലോ യുഐ, ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നു. മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് 17 അപ്ഡേറ്റും മോട്ടറോള ഓഫർ ചെയ്യുന്നു.
- ഡ്യൂറബിലിറ്റി: മോട്ടോ ജി37, മോട്ടോ ജി37 പവറിൽ IP64 റേറ്റിംഗ് ഡ്യൂറബിലിറ്റിയുണ്ട്. ഇവയ്ക്ക് MIL-STD-810H സർട്ടിഫിക്കേഷനും വരുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile