അണ്ടർ ഡിസ്പ്ലേ ക്യാമറയിൽ ഷവോമി Mi മിക്സ് 4 ഇതാ ഉടൻ എത്തുന്നു

അണ്ടർ ഡിസ്പ്ലേ ക്യാമറയിൽ ഷവോമി Mi മിക്സ് 4 ഇതാ ഉടൻ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടനെ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം

Mi Mix 4 സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്

Snapdragon 888+ പ്രോസ്സസറുകളിൽ ആയിരിക്കും വിപണിയിൽ എത്തുക

ഷവോമിയുടെ പുതിയ രണ്ടു ഫോണുകൾ ഉടൻ വിപണിയിൽ പ്രതീക്ഷിക്കാം .Xiaomi Mi Mix 4, Xiaomi CC എന്നി ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുമെന്ന് കരുതുന്നത് .5 ജി സപ്പോർട്ടിൽ തന്നെയാണ് ഈ Xiaomi Mi Mix 4, Xiaomi CC രണ്ടു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .ഈ രണ്ടു ഫോണുകളും TENAA ലിസ്റ്റ് ചെയ്തിരിക്കുന്നു .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന തീയതി ഇതുവരെ പുറത്തുവന്നിട്ടിട്ടില്ല .ഈ വർഷം തന്നെ പ്രതീക്ഷിക്കാം .

XIAOMI MI MIX 4 SPECIFICATIONS, PRICE, AND LAUNCH DATE (RUMOURED)

 6.67 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഫ്ലാഗ് ഷിപ്പ് പ്രോസ്സസറുകളും ഈ ഫോണുകൾ എത്തുമെന്ന് കരുതാം .അതുകൊണ്ടു തന്നെ  Snapdragon 888+ പ്രോസ്സസറുകളിൽ പുറത്തിറങ്ങുവാനാണ് സാധ്യത .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 80W വയർലെസ്സ് ചാർജിങ് സപ്പോർട്ടിലും കൂടാതെ 120W ഫാസ്റ്റ്  ചാർജിങിലും തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

കൂടാതെ 12 ജിബിയുടെ കെയർ റാംമ്മിലും & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലും ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ റിപ്പോർട്ടുകൾ പ്രാകാരം 50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ പെരിസ്കോപ് സ്റ്റൈൽ സൂം ക്യാമറകൾ +48 മെഗാപിക്സൽ അൾട്രാ പിൻ ക്യാമറകളും പ്രതീക്ഷിക്കാം .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo