ഷവോമി Mi മാക്സ് 3 യുടെ 6ജി റാം മോഡൽ നാളെ എത്തുന്നു ;വില ?
ഷവോമിയുടെ പുതിയ Mi മാക്സ് 3 സ്മാർട്ട് ഫോൺ
Surveyകഴിഞ്ഞ മാസം ഷവോമി പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു Mi മാക്സ് 3.ഇപ്പോൾ അതിന്റെ 6 ജിബിയുടെ റാം വേരിയന്റ്കൂടി ലോകവിപണിയിൽ എത്തുന്നു .നാളെയാണ് ഈ സ്മാർട്ട് ഫോണിന്റെ 6ജിബിയുടെ റാംവേരിയന്റ് ചൈനയിൽ പുറത്തിറക്കുന്നത് .6 ജിബി കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് എത്തുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 1,999 yuan ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 20000 രൂപയ്ക്ക് അടുത്തുവരും
6.9 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .2160×1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് ..8GHz Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5500mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിൻെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4GB RAM/64GB കൂടാതെ 6GB RAM/128GB ആണുള്ളത് .ഇതിൽ 4 ജിബിയുടെ മോഡൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണ് .ആഗസ്റ്റ് 10 നു പുറത്തിറങ്ങുന്നത് 6 ജിബിയുടെ വേരിയന്റ് ആണ് .
Experienced Social Media And Content Marketing Specialist View Full Profile
