2200 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കോടെ 11999 രൂപയ്ക്ക് Mi A2 വാങ്ങിക്കാം
ഷവോമിയുടെ ഒഫിഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കാം
20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ ഷവോമിയുടെ മികച്ച ഒരു ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു Mi A2 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ വിലകുറഞ്ഞിരിക്കുകയാണ് .11999 രൂപയ്ക്ക് Mi.com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ നൽകുന്ന 2200 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭ്യമാകുന്നതാണു് .50 രൂപയുടെ 44 വൗച്ചറുകളായിട്ടാണ് ഇത് ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയുടെ TC അനുസരിച്ചു ഈ ഓഫറുകൾ മൈ ജിയോ ആപ്ലികേഷനുകൾ വഴി ലഭിക്കുന്നതാണ് .
Survey5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ Mi.com വഴി ഇപ്പോൾ 2200 രൂപയുടെ ജിയോ കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
