ഷവോമിയുടെ Mi A2 മോഡലുകൾക്ക് ഇപ്പോൾ ആൻഡ്രോയിഡിന്റെ പൈ എത്തി

HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി ഷവോമി Mi A2 മോഡലുകൾ

ഷവോമിയുടെ Mi A2 മോഡലുകൾക്ക് ഇപ്പോൾ ആൻഡ്രോയിഡിന്റെ പൈ എത്തി

2019 ന്റെ ആദ്യം തന്നെ ഈ വർഷം പുറത്തിറങ്ങിയ മിക്ക സ്മാർട്ട് ഫോണുകൾക്കും ആൻഡ്രോയിഡ് പൈ ലഭിച്ചു തുടങ്ങുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകളും കൂടാതെ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1 സ്മാർട്ട് ഫോണുകൾക്കുമാണ് .ഇപ്പോൾ ഇതാ ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച മോഡലായ Mi A2 മോഡലുകൾക്ക് ആൻഡ്രോയിഡ് പൈ ലഭിച്ചുതുടങ്ങി കഴിഞ്ഞു .ഷവോമിയുടെ ഈ ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോണുകൾക്കാണ് ആദ്യമായിട്ട് ആൻഡ്രോയിഡ് പൈ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .ബ്ലാക്ക് ,ബ്ലൂ ,റെഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാക്കുന്നുണ്ട് .Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .ക്യാമറ പ്രേമികൾക്ക് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

കൂടാതെ Android One ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഉപഭോതാക്കൾക്ക് അത് വണ്ണിൽ നിന്നും ആൻഡ്രോയിഡ് പൈയിലേക്ക് അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .  3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile