ഷവോമിയുടെ 5ജി ഫോൺ ആയ Mi 11X പ്രൊ ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Apr 2021
HIGHLIGHTS
  • ഷവോമിയുടെ Mi 11എക്സ് എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നതാണ്

  • Mi 11X പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ കൂടാതെ mi.com വഴി വാങ്ങിക്കാവുന്നതാണ്

ഷവോമിയുടെ 5ജി ഫോൺ ആയ Mi 11X പ്രൊ ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നു
ഷവോമിയുടെ 5ജി ഫോൺ ആയ Mi 11X പ്രൊ ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നു

ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ Mi 11 Ultra, Mi 11X, Mi 11X Pro എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Qualcomm Snapdragon 888 പ്രോസ്സസറുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിൽ Mi 11X പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ  ആമസോണിൽ കൂടാതെ mi.com  വഴി വാങ്ങിക്കാവുന്നതാണ് .Xiaomi Mi 11 Ultra എന്ന ഫോണുകൾ പ്രീ ഓർഡറും നടത്താവുന്നതാണ് .

ഷവോമിയുടെ Mi 11X, Mi 11X Pro

 ഈ രണ്ടു സ്മാർട്ട് ഫോണുകളും 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080x2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Mi 11X സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഷവോമിയുടെ Mi 11X പ്രൊ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലും ആണ് പ്രവർത്തനം നടക്കുന്നത് .

ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഷവോമിയുടെ Mi 11X സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ + 8 മെഗാപിക്സൽ +5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ Mi 11X Pro സ്മാർട്ട് ഫോണുകൾക്ക് 108  മെഗാപിക്സൽ + 8 മെഗാപിക്സൽ +5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Mi 11X ഫോണുകളുടെ ആരംഭവില 29999 രൂപയാണ് .Mi 11X Pro ഫോണുകളുടെ ആരംഭവില  39,990 രൂപയും ആണ് .

Mi 11 അൾട്രാ സവിശേഷതകൾ 

6.81 ഇഞ്ചിന്റെ AMOLED WQHD+  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 3200x1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 10W റിവേഴ്‌സ് വയർലെസ്സ് ചാർജിംഗും കാഴ്ചവെക്കുന്നുണ്ട് .5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടിയിരിക്കുന്നു . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 69,990 രൂപയാണ് വില വരുന്നത് .

Mi 11X 128GB 8GB റാം Key Specs, Price and Launch Date

Price:
Release Date: 23 Apr 2021
Variant: 128 GB/6 GB RAM , 128 GB/8 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.67" (1080 x 2400)
  • Camera Camera
    48 + 8 + 5 | 20 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4520 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Mi 11X Flash Sale Today
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
DMCA.com Protection Status