108എംപി ക്യാമറയിൽ MI 10T പ്രൊ ഇന്ത്യൻ വിപണിയിൽ എത്തി ;വില ?

HIGHLIGHTS

Mi 10T, Mi 10T Pro എന്നി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

108 മെഗാപിക്സൽ ക്യാമറകൾ വരെയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്

Snapdragon 865 SoC ലാണ് പ്രവർത്തനം നടക്കുന്നത്

108എംപി ക്യാമറയിൽ MI 10T പ്രൊ  ഇന്ത്യൻ വിപണിയിൽ എത്തി ;വില ?

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഷവോമിയുടെ XIAOMI MI 10T പ്രൊ കൂടാതെ XIAOMI MI 10T 5ജി എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഒക്ടോബർ 16 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ട് ,Mi .com വഴി പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

XIAOMI MI 10T പ്രൊ സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് & Corning Gorilla Glass 5 എന്നിവ ഇതിനു ലഭിക്കുന്നതാണ് . ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Qualcomm Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ ( primary sensor with optical image stabilisation ) + 13 മെഗാപിക്സൽ ( സെക്കണ്ടറി സെൻസറുകൾ ,അൾട്രാ വൈഡ് ലെൻസുകൾ ) + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് XIAOMI MI 10T പ്രൊ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക്  39,999 രൂപയാണ് വില വരുന്നത് .

XIAOMI MI 10T 5G -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് & Corning Gorilla Glass 5 എന്നിവ ഇതിനു ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Qualcomm Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ  + 13 മെഗാപിക്സൽ സെക്കണ്ടറി സെൻസറുകൾ  + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് XIAOMI MI 10T ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം + 128  ജിബി വേരിയന്റുകൾക്ക് 35,999 രൂപയും കൂടാതെ 8 ജിബി റാം വേരിയന്റുകൾക്ക് 37999 രൂപയും ആണ് വില വരുന്നത് . 

Experienced Social Media And Content Marketing Specialist View Full Profile