ഒപ്പോ F11 പ്രൊ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷൻ എത്തുന്നു
ഏപ്രിൽ 24 നു മലേഷ്യയിൽ നടക്കുന്ന ചടങ്ങിലാണ് ഇത് പുറത്തിറക്കുന്നത്
കഴിഞ്ഞ മാസം ഒപ്പോ പുറത്തിറക്കിയ ഒരു മോഡലായിരുന്നു ഒപ്പോ F11 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ ഒപ്പോ പുറത്തിറക്കിയ ഒരു ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു ഇത് .ഇപ്പോൾ ഈ മോഡലുകളുടെ മറ്റൊരു സ്പെഷ്യൽ എഡിഷൻ കൂടി ലോകവിപണിയിൽ പുറത്തിറങ്ങുന്നു .ഏപ്രിൽ 24 നു ആണ് ഒപ്പോ F11 MARVEL'S AVENGERS സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കുന്നത് .ആന്തരിക സവിശേഷതകളിൽ ഉള്ള മാറ്റവും കൂടാതെ ഡിസൈനിൽ ഉള്ള മാറ്റവും മാത്രമാണ് AVENGERS എഡിഷനുള്ളത് .64 ജിബിയുടെ സ്റ്റോറേജിൽ നിന്നും 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
Surveyഒപ്പോയുടെ F11 പ്രോയുടെ സവിശേഷതകൾ
6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .
അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
